മദ്യമില്ല: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഷേവിംഗ് ലോഷന്‍ കുടിച്ച യുവാവ് മരിച്ചു, സംഭവം കായംകുളത്ത്

Published : Mar 28, 2020, 11:51 PM ISTUpdated : Mar 30, 2020, 09:54 AM IST
മദ്യമില്ല: തുടര്‍ച്ചയായ ദിവസങ്ങളില്‍ ഷേവിംഗ് ലോഷന്‍ കുടിച്ച യുവാവ് മരിച്ചു, സംഭവം കായംകുളത്ത്

Synopsis

ബിവറേജസ്  പൂട്ടിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നൗഫൽ ഷേവിങ് ലോഷൻ കഴിച്ചിരുന്നതായാണ് വിവരം. 

ആലപ്പുഴ: കായംകുളത്ത്‌  മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ നൗഫലാണ് മരിച്ചത്. 38 വയസായിരുന്നു. ബിവറേജസ്  പൂട്ടിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നൗഫൽ ഷേവിങ് ലോഷൻ കഴിച്ചിരുന്നതായാണ് വിവരം. 

ഇന്ന് ശാരീരിക അസ്വസ്ഥ തോന്നിയത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരത്തെ സ്പെഷ്യാലിറ്റി ആശുപത്രിയിൽ  എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണർമുക്കിലെ ബാർബർ ഷോപ്പ് ജീവനക്കാരന്നാണ്. ഇവിടെ നിന്നാണ് ലോഷൻ സംഘടിപ്പിച്ചിരുന്നത്. ഭാര്യയും മൂന്നുമക്കളും ഉണ്ട്.

PREV
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍