ദില്ലിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഹരിയാനയിൽ പിടിയിൽ

Published : Oct 24, 2021, 05:21 PM IST
ദില്ലിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഹരിയാനയിൽ പിടിയിൽ

Synopsis

ദില്ലി രഞ്ജിത് നഗർ സ്വദേശി സൂരജാണ് കൊടുംക്രൂരതയ്ക്ക് പൊലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഹരിയാനയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ (Delhi) ആറു വയസ്സുകാരിയെ ബലാൽസംഗത്തിന് (six year old raped in delhi) ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. സിസിടിവി ദൃശ്യത്തിൻ്റെ (CCTV Visuals) അടിസ്ഥാനത്തിൽ ആളെ തിരിച്ചറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പീഡനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് പെൺകുട്ടി ആശുപത്രിയിലാണ്. 

ദില്ലി രഞ്ജിത് നഗർ സ്വദേശി സൂരജാണ് കൊടുംക്രൂരതയ്ക്ക് പൊലീസ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഹരിയാനയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സമാന കേസുകളിൽ ഇയാൾ നേരത്തെയും പ്രതിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തിന് ദില്ലി പൊലീസ് ചുമതലപ്പെടുത്തിയിരുന്നു. 

വടക്കൻ ദില്ലിയിലെ രഞ്ജീത് നഗറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി പിടിച്ചുകൊണ്ടുപോയി ബലാൽസംഗത്തിന് ഇരയാക്കി എന്നാണ് കരുതുന്നത്. പരിക്കുകളോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ആണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ കൂലിപ്പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്.  ദില്ലിയിലെ ആര്‍.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിപ്പോൾ അതിതീവ്രവിഭാ​ഗത്തിൽ നിരീക്ഷണത്തിലാണ്.  

ഒമ്പത് വയസുകാരി പെണ്‍കുട്ടിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി മൃതദേഹം ദഹിപ്പിച്ച സംഭവം ദില്ലിയിൽ വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമൊക്കെ വഴിവെച്ചിരുന്നു. ആ സംഭവത്തിന് ഒരു മാസം പിന്നിടുമ്പോഴാണ് മറ്റൊരു കുഞ്ഞിനുകൂടി കൊടുംക്രൂരതക്ക് ഇരയാകേണ്ടിവന്നത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് ഹൈക്കോടതിയിൽ, പരിഗണിക്കുന്നത് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ
ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും