Sabarimala|മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം;ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം; പമ്പാ സ്നാനം ഇല്ല

Web Desk   | Asianet News
Published : Nov 16, 2021, 06:39 AM IST
Sabarimala|മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം;ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം;  പമ്പാ സ്നാനം ഇല്ല

Synopsis

ഇതിനിടെ ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോ​ഗം രാവിലെചേരും. മന്ത്രി സന്നിധാനത്തെത്തിയിട്ടുണ്ട്.   

ശബരിമല: മണ്ഡല മകരവിളക്ക് (mandala makaravilakk)തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂവിൽ (vertual queue)ബുക്ക് ചെയ്തിട്ടുള്ളത്. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി.ആദ്യ ദിവസം എത്തിയവരിൽ അധികം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരാണ്. 
കാലവസ്ഥ പ്രതികൂലമായതിനാൽ പമ്പാ സ്നാനത്തിന് അനുമതിയില്ല.

ഇതിനിടെ ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോ​ഗം രാവിലെചേരും. മന്ത്രി സന്നിധാനത്തെത്തിയിട്ടുണ്ട്. 

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല‌ നട ഇന്നലെ വൈകീട്ട് 4. 51ഓടെയാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ആറ് മണിയോടെ ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതലയേറ്റും. 

പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതി നൽകുക. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദർശനത്തിന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കിൽ രണ്ട് ‍ഡോസ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ വിഷയത്തിൽ നിർണായക തീരുമാനം പറഞ്ഞ് ഡിസിസി പ്രസിഡന്‍റ്, രാഹുലിനൊപ്പം പോയാൽ നടപടി; പരമാവധി ഉരുണ്ടുകളിച്ച് പ്രതികരണം
നടിയെ ആക്രമിച്ച കേസ്: 'ശിക്ഷ വേവ്വെറെ പരിഗണിക്കണം', എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകരുതെന്ന വാദമുയർത്താൻ പ്രതിഭാഗം