മംഗളുരു ബോട്ടപകടത്തിൽ കാണാതായ 9 പേർക്കായി മൂന്നാം ദിവസവും തെരച്ചിൽ

By Web TeamFirst Published Apr 15, 2021, 10:33 AM IST
Highlights

പുറം കടലില്‍ ആരെങ്കിലും ഒഴുകിനടക്കുന്നുണ്ടോയെന്നും ഇന്ന് പരിശോധിക്കും. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായെത്തിയ റബാ ബോട്ട് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് പുറം കടലില്‍ വിദേശ കപ്പലുമായി കൂട്ടിയിടിച്ചത്. 

മംഗളൂരു/ കാസർകോട്: മംഗളൂരുവില്‍ ബോട്ടപകടത്തില്‍ കാണാതായ ഒന്‍പത് പേർക്കായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു. നേവിയും കോസ്റ്റ്ഗാർഡും കോസ്റ്റല്‍ പോലീസും രാവിലെ തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. നേവിയുടെ 3 കപ്പലുകളും 1 വിമാനവും മുങ്ങല്‍വിദഗ്ധ സംഘവും തിരച്ചിലിനെത്തിയിട്ടുണ്ട്. പുറം കടലില്‍ ആരെങ്കിലും ഒഴുകിനടക്കുന്നുണ്ടോയെന്നും ഇന്ന് പരിശോധിക്കും. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായെത്തിയ റബാ ബോട്ട് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് പുറം കടലില്‍ വിദേശ കപ്പലുമായി കൂട്ടിയിടിച്ചത്. ബംഗാൾ തമിഴ്നാട് സ്വദേശികളായ 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിലെ 2 പേരെ രക്ഷപ്പെടുത്തി. 3 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഈ മൃതദേഹങ്ങളുടെ പോസ്റ്റ്‍മോർട്ടം നടപടികൾ മംഗളൂരുവിലെ ആശുപത്രിയില്‍ പൂർത്തിയായി, വൈകാതെ ബന്ധുക്കൾക്ക് കൈമാറും.

click me!