'പാലാ മാണി സാറിന് ഭാര്യ ആണെങ്കില്‍ തനിക്ക് ചങ്ക്'; ജോസ് പക്ഷത്തിന്‍റെ നെഞ്ചിടിപ്പേറ്റി മാണി സി കാപ്പൻ

Web Desk   | Asianet News
Published : Oct 11, 2020, 11:14 AM ISTUpdated : Oct 11, 2020, 11:31 AM IST
'പാലാ മാണി സാറിന് ഭാര്യ ആണെങ്കില്‍ തനിക്ക് ചങ്ക്'; ജോസ് പക്ഷത്തിന്‍റെ നെഞ്ചിടിപ്പേറ്റി മാണി സി കാപ്പൻ

Synopsis

പാലാ മാണിസാറിനു ഭാര്യ ആയിരുന്നെങ്കിൽ തനിക്ക് ചങ്ക്  ആണ്. എൻസിപി ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കില്ല എന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. 

തിരുവനന്തപുരം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം ഉടൻ ഉണ്ടാകുമെന്ന വാർത്തകൾക്കിടെ പാലാ വിട്ടുകൊടുക്കാനാവില്ലെന്ന് വ്യക്തമാക്കി മാണി സി കാപ്പൻ എംഎൽഎ. പാലാ മാണി സാറിനു ഭാര്യ ആയിരുന്നെങ്കിൽ തനിക്ക് ചങ്ക്  ആണ്. എൻസിപി ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കില്ല എന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. 

പാലാ സീറ്റ്‌ സംബന്ധിച്ചോ ജോസ് കെ മണി എൽ ഡി എഫിലേക്ക് വരുന്നത് സംബന്ധിച്ചോ ചർച്ച നടന്നിട്ടില്ല.  സീറ്റ്‌ മറ്റാർക്കും വിട്ടു കൊടുക്കേണ്ട എന്നാണ് എൻസിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. കെ എം മാണി ജയിച്ച സീറ്റ്‌ അല്ല ഇപ്പോൾ പാലാ. പാലാ സീറ്റ്‌ ഒരു കാരണവശാലും വിട്ടു കൊടുക്കില്ല. രാജ്യസഭ സീറ്റ്‌ ആർക്കു വേണം? ജോസ് വരുന്നത് സംബന്ധിച്ച് ചർച്ച നടക്കാത്തതിനാൽ അഭിപ്രായം പറയേണ്ട കാര്യം ഇല്ല.
ജോസ് കെ മാണി വരുന്നത് കൊണ്ട് പാലായിൽ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിറക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനം ബിജെപിക്ക്, നിര്‍ണായകമായത് സ്വതന്ത്രന്‍റെ യുഡിഎഫ് പിന്തുണ
ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും