
കോട്ടയം: കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ സോസഫിനെതിരെ വീണ്ടും മാണി വിഭാഗം. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ചേരില്ലെന്ന പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ പാര്‍ട്ടി ഭരണഘടനയുടെയും ജനാധിപത്യ അവകാശങ്ങളുടെയും ലംഘനമാണെന്ന് എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ സ്വയം പ്രഖ്യാപിതമല്ല ഒരു പദവിയും. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി അംഗങ്ങളുടെ യോഗം ചേര്‍ന്ന് വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെയാണ്. സമവായമെന്ന് നടിക്കുകയും പാര്‍ട്ടിയില്‍ വിഭാഗീയതയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് ഒരു നേതാവിനും ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam