മാണിക്യം ടാഗോർ തമിഴ്നാട് പിസിസി അധ്യക്ഷൻ, കേരളത്തിലെ പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിച്ചേക്കും

Published : Jun 27, 2026, 05:43 PM ISTUpdated : Jun 27, 2026, 05:51 PM IST
Manickam Tagore

Synopsis

കോൺഗ്രസ് ഹൈക്കമാൻഡ് മാണിക്കം ടാഗോർ എംപിയെ തമിഴ്നാട് പിസിസി അധ്യക്ഷനായി നിയമിച്ചു. നിലവിലെ അധ്യക്ഷനെ മാറ്റിയാണ് ഈ നിയമനം. സണ്ണി ജോസഫ് മന്ത്രിയായ ഒഴിവിലേക്ക് കേരളത്തിലും പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന

ചെന്നൈ: മാണിക്കം ടാഗോർ എം പിയെ തമിഴ്നാട് പി സി സി അധ്യക്ഷനായി പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിലെ പി സി സി അധ്യക്ഷൻ സെൽപെരുംതുംഗെയെ മാറ്റിയാണ് നിയമനം. കോൺഗ്രസിന്റെ ലോക്സഭാ ചീഫ് വിപ്പാണ് മാണിക്കം ടാഗോൾ. വിരുതനഗറിൽ നിന്നാണ് ലോക്സഭം എം പിയായത്. ടി വി കെയുമായി സഹകരണം വേണമെന്ന ആവശ്യം ആദ്യ ഘട്ടം മുതൽ ഉന്നയിച്ച നേതാവ് കൂടിയാണ് ടാഗോൾ. അതേസമയം കേരളത്തിലെ പി സി സി അധ്യക്ഷനെയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് വൈദ്യുത മന്ത്രിയായി ചുമതലയേറ്റതോടെയാണ് സംസ്ഥാന കോൺഗ്രസിന്‍റെ തലപ്പത്തും മാറ്റം വരുന്നത്. മുതിർന്ന നേതാക്കളടക്കം പലരും കെ പി സി സി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് രംഗത്തുണ്ട്. കെ പി സി സി പ്രസിഡണ്ടിൻ്റെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. ഇരട്ടപദവിയുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ മന്ത്രി സ്ഥാനവും കെ പി സി സി പ്രസിഡണ്ട് സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുകയാണ്. കഴിയും വിധം ചുമതലകൾ നിർവ്വഹിക്കുന്നുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശൻ ഖജനാവിന് 600 കോടിയുടെ നഷ്ടമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് സിപിഎം, വീര്യം കുറഞ്ഞ മദ്യത്തിൽ എൽഡിഎഫ് നടപടികൾ സുതാര്യമായിരുന്നുവെന്നും വിശദീകരണം
കളിക്കാനായി വീടിനടുത്തുള്ള കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയ കുഞ്ഞ്, മൂന്നാം ക്ലാസ് വിദ്യാർത്ഥി; ട്രെയിനപകടത്തിൽ ദാരുണാന്ത്യം