മണിപ്പൂർ ഗവർണർക്ക് നേരെ ആലുവയിൽ കരിങ്കൊടി പ്രതിഷേധം

Web Desk   | Asianet News
Published : Dec 16, 2019, 08:17 AM IST
മണിപ്പൂർ ഗവർണർക്ക് നേരെ ആലുവയിൽ കരിങ്കൊടി പ്രതിഷേധം

Synopsis

ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരാണ് ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധം ഉയർത്തിയത് രാവിലെ ഏഴരയോടെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം

കൊച്ചി: മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ളയ്ക്ക് നേരെ ആലുവയിൽ കരിങ്കൊടി പ്രതിഷേധം. ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരാണ് ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധം ഉയർത്തിയത്.

ലക്ഷദ്വീപിലേക്ക് പോകാനെത്തിയതായിരുന്നു ഇവർ. രാവിലെ ഏഴരയോടെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം.  ആലുവ പാലസിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്ന ഗവർണറുടെ വാഹനവ്യൂഹത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് നേതാവ് പി.ബി സുനീറിന്റെ നേതൃത്വത്തിലുള്ളവർ പ്രതിഷേധിക്കുകയായിരുന്നു. പത്ത് മിനിറ്റോളം ഗവർണറുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞു നിർത്തി.

തുടർന്ന് പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. അപ്രതീക്ഷിതമായാണ് ആലുവയിൽ പ്രതിഷേധം ഉണ്ടായത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തെ മണിപ്പൂർ സർക്കാരും ജനങ്ങളും ഒരേപോലെ സ്വീകരിച്ചുവെന്നും അവിടെ പ്രശ്നങ്ങളില്ലെന്നും നജ്മ ഹെപ്തുള്ള പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി