മാന്നാർ കല കൊലപാതകം; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കി, പ്രതികളെ ഒറ്റക്കിരുത്തി ചോദ്യംചെയ്ത് പൊലീസ്

Published : Jul 05, 2024, 04:21 PM IST
മാന്നാർ കല കൊലപാതകം; ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കി, പ്രതികളെ ഒറ്റക്കിരുത്തി ചോദ്യംചെയ്ത് പൊലീസ്

Synopsis

അനിലിന്‍റെ അടുത്ത സുഹൃത്തായ മാന്നാർ സ്വദേശിയെ  ഇടുക്കി നെടുംകണ്ടത്തെത്തി പൊലീസ് കൂട്ടിക്കൊണ്ടുവന്നു.മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും

ആലപ്പുഴ: മാന്നാർ കല കൊലപാതക കേസിൽ  കസ്റ്റഡിയിലുള്ള പ്രതികളെ ഒറ്റയ്ക്കിരുത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം. മൂന്നു പേരെയും മൂന്ന് സ്ഥലത്താണ് ചോദ്യം ചെയ്യുന്നത്. ഒന്നാംപ്രതി അനിലിന്‍റെ അടുത്ത സുഹൃത്തുക്കളായ കൂടുതൽ പേരെയും മാന്നാർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തുടങ്ങി. അനിലിന്‍റെ അടുത്ത സുഹൃത്തായ മാന്നാർ സ്വദേശിയെ  ഇടുക്കി നെടുംകണ്ടത്തെത്തി പൊലീസ് കൂട്ടിക്കൊണ്ടുവന്നു.

ചോദ്യം ചെയ്യേണ്ട ആളുകളുടെ പട്ടിക പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി. കലയുടെ ഭിന്നശേഷിക്കാരനായ സഹോദരന്റെയും മൊഴി എടുത്തു. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘം കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും.  ഫോറൻസിക് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലം ഉടൻ കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ.

റോഡിലെ ഗട്ടറിൽ ഇറങ്ങി കെഎസ്ആർടിസി ബസിൻെറ ഡോർ തനിയെ തുറന്നു, റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് പരിക്ക്

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്