സൈബര്‍ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം; ഓഗ്മെന്‍റഡ് റിയാലിറ്റിയുടെ സഹായത്തില്‍ മനോജ് എബ്രഹാം ഐപിഎസിന്‍റെ അവതരണം

By Web TeamFirst Published Oct 14, 2019, 5:01 PM IST
Highlights
  • സൈബര്‍ ആക്രമണത്തെ കുറിച്ച് ഓഗ്മെന്‍റഡ് റിയാലിറ്റിയുടെ സഹായത്തോടെ അവതരണം
  • രാജ്യാന്തര കൊക്കൂണ്‍ സൈബര്‍ സൈബര്‍ കോണ്‍ഫറന്‍സില്‍ മനോജ് എബ്രഹാം ഐപിഎസിന്‍റെ അവതരണം

തിരവനന്തപുരം: അതിനൂതനമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇത് കണ്ടെത്തേണ്ട പൊലീസും അതിനുമേല്‍ അപ്ഡേറ്റഡായി കഴിഞ്ഞു. കുറ്റകൃത്യങ്ങളുടെ എല്ലാ സാധ്യതകളും മനസിലാക്കി പൊലീസിന്‍റെ സൈബര്‍ വിങ് നവീകരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന രാജ്യാന്തര കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ മനോജ് എബ്രഹാം ഐപിഎസിന്‍റെ സൈബര്‍ ആക്രമണം എങ്ങനെ തടയാമെന്ന വിഷയത്തിലുള്ള അവതരണം കാണാം. ഓക്മെന്‍റണ്‍ റിയാലിറ്റിയെന്ന ദൃശ്യാവിഷ്കാരത്തിന്‍റെ നൂതന സാധ്യത ഉപയോഗപ്പെടുത്തിയായിരുന്നു മനോജ് എബ്രഹാമിന്‍റെ അവതരണം.

കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

വിമാന പൈലറ്റുമാർക്ക് ട്രെയിനിങ് കൊടുക്കാൻ വേണ്ടിയാണ് ആദ്യമായി വെർച്യുൽ റീയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചത്. ഈ സാങ്കേതിക വിദ്യകൊണ്ട് യഥാർത്ഥത്തിൽ ഒരു വിമാനം പറത്തുന്ന അനുഭൂതിയുണ്ടാകുകയും അത് വഴി വിമാനം നിയന്ത്രിക്കുന്നതിനാവശ്യമായ പരിശീലനം ലഭിക്കുകയും ചെയുന്നു. യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്റെ മികച്ച ഒരു അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ) അഥവാ പ്രതീതി യാഥാർഥ്യം എന്ന് പറയുന്നത്.

പൂർണമായും സങ്കല്പികമായ അനുഭവമാണ് വെർച്വൽ റിയാലിറ്റി (വി.ആർ). എന്നാൽ യാഥാർഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുന്ന പുതിയ അനുഭവതലമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി.മേൽപ്പറഞ്ഞ സാങ്കേതിക വിദ്യയിലാണ് രാജ്യാന്തര കൊക്കൂൺ കോൺഫെറെൻസിൽ ഈ അടുത്തുണ്ടായ സൈബർ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയം മനോജ് എബ്രഹാം ഐ പി സ് അവതരിപ്പിച്ചത്.

click me!