'പി ജയരാജന്‍ പലവട്ടം പാര്‍ടിയെ വെട്ടിലാക്കി, ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചു' പരസ്യസംവാദത്തിന് ക്ഷണിച്ച് മനു തോമസ്

Published : Jun 26, 2024, 04:07 PM ISTUpdated : Jun 26, 2024, 04:21 PM IST
'പി ജയരാജന്‍ പലവട്ടം പാര്‍ടിയെ വെട്ടിലാക്കി, ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചു' പരസ്യസംവാദത്തിന് ക്ഷണിച്ച് മനു തോമസ്

Synopsis

ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ  സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന പാടവവും,വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻ കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ 'കോപ്പി കച്ചവടങ്ങളും എല്ലാം' പറയാം

കണ്ണൂര്‍: പി.ജയരാജനെ പരസ്യസംവാദത്തിന് ക്ഷണിച്ച്, സിപിഎമ്മില്‍ നിന്ന് പുറത്തുപോയ മനു തോമസ് രംഗത്ത്.സോഷ്യൽ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് താനും തയ്യാറെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങിനെ...

'താങ്കൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് ,മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തി വലിക്കാൻ അവസരമൊരുക്കുകയാണ് താങ്കൾ' ചെയ്യുന്നത്. ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിൽ ആക്കിയ' ആളാണ് താങ്കൾ..ഓർമ്മയുണ്ടാകുമല്ലോ പലതും.താങ്കളുടെ' ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്
താങ്കൾ' സ്വന്തം' ഫാൻസുകാർക്ക്  വേണ്ട കണ്ടൻ്റ് പാർട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട്' എന്തായാലും നമ്മുക്കൊരു സംവാദം തുടങ്ങാം

''ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ  സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ 'കോപ്പി'കച്ചവടങ്ങളും എല്ലാം നമ്മുക്ക്' പറയാം.ഈയടുത്ത് പാർട്ടിയിൽ പുതിയ  ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം എല്ലാം ജനങ്ങൾ അറിയട്ടെ.പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ...."പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം

സ്വാഗതം...."(ആർമിക്കാർക്ക്  കമൻ്റ് ബോക്സ് തുറന്നു കൊടുത്തിട്ടില്ല സംവാദത്തിന്' ഫാൻസുകാരെ അല്ല ക്ഷണിച്ചത് വെറുതെ സമയംകളയണ്ട )

മനു തോമസിൻ്റെ ആരോപണം തന്നെ താറടിച്ച് കാണിക്കാൻ, നിയമനടപടി സ്വീകരിക്കും: പി ജയരാജൻ

'എം ഷാജർ ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി'; മനു തോമസ് സിപിഎം സെക്രട്ടറിക്ക് നല്‍കിയ കത്ത് പുറത്ത്

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ