കൊല്ലാനാവും,പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല, ഭീഷണികൾക്ക് മറുപടിയുമായി മനു തോമസ്

Published : Jun 27, 2024, 01:17 PM ISTUpdated : Jun 27, 2024, 01:21 PM IST
കൊല്ലാനാവും,പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല, ഭീഷണികൾക്ക് മറുപടിയുമായി മനു തോമസ്

Synopsis

പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിയുമായി വന്നതിൽ ആശ്ചര്യമില്ല

കണ്ണൂര്‍: പി.ജയരാജനും സിപിഎം കണ്ണൂര്‍ ജില്ലാ  കമ്മറ്റിയില്‍ നിന്ന് ഒഴിവായ. മനുതോമസും തമ്മിലുള്ള പോര് മുറുകുന്നു.പിജരാജനെതിരായ മനു തോമസിന്‍റെ ഇന്നലെത്തെ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയുമായി ആകാശ് തില്ലങ്കേരി ഇന്ന് രംഗത്ത് വന്നിരുന്നു.ഈ ഭീഷണിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ മനു തോമസ് തിരിച്ചടിച്ചു.ടിപി വധവും ഷുഹൈബ് വധവും ഓർമിപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല,വൈകൃതമായിരുന്നു.പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിയുമായി വന്നതിൽ ആശ്ചര്യമില്ല.കൊല്ലാനാവും;പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല.വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ല.സംഘടനയെ സംരക്ഷിക്കാൻ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് നേതൃത്വം പറയണമെന്നും മനുതോമസ് ആവശ്യപ്പെട്ടു.

'പി ജയരാജന്‍ പലവട്ടം പാര്‍ടിയെ വെട്ടിലാക്കി, ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചു' പരസ്യസംവാദത്തിന് ക്ഷണിച്ച് മനു തോമസ്

'പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ല': മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി

 

PREV
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍