ബന്ദിപ്പൂര്‍ ചെക്പോസ്റ്റില്‍ 200 ലേറെ മലയാളികള്‍ കുടുങ്ങി; കടത്തിവിടാനാവില്ലെന്ന് അധികൃതര്‍

By Web TeamFirst Published Mar 25, 2020, 8:58 AM IST
Highlights

കുടുങ്ങി കിടക്കുന്നവരില്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുണ്ട്. വേണ്ടത്ര കുടിവെള്ളമോ, ഭക്ഷണമോ ഇവര്‍ക്ക് ലഭ്യമല്ല.
 

ബെംഗളൂരു: ബന്ദിപ്പൂര്‍ ചെക്പോസ്റ്റില്‍ 200 ലേറെ മലയാളികള്‍ കുടുങ്ങി കിടക്കുന്നു. കര്‍ണാടകത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയവരാണ് കുടുങ്ങിയത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ കടത്തി വിടാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പ്രധാനമന്ത്രി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആളുകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമുണ്ടായത്. 

മുത്തങ്ങ വഴി മാത്രമാണ് ഇവര്‍ക്ക് ഇപ്പോള്‍ കേരളത്തിലക്ക് പ്രവേശിക്കാന്‍ കഴിയുന്നത്. എന്നാല്‍ വയനാട്ടില്‍ അടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരെ കടത്തിവിടുന്നില്ലെന്നാണ് ആളുകള്‍ പറയുന്നത്. കുടുങ്ങി കിടക്കുന്നവരില്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുണ്ട്. വേണ്ടത്ര കുടിവെള്ളമോ, ഭക്ഷണമോ ഇവര്‍ക്ക് ലഭ്യമല്ല.

ബന്ദിപ്പൂര്‍ ചെക്ക്പോസ്റ്റ് കടന്ന് 18 കിലോമീറ്ററോളം കാട്ടിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കേരളാ അതിര്‍ത്തിയില്‍ ഇവര്‍ക്ക് എത്താനാവു. ലോക്ക് ഡൗണ്‍ പ്രഖ്യാപിചച് സാഹചര്യത്തില്‍ പ്രത്യേക ഉത്തരവുകളൊന്നുമില്ലാതെ ചെക് പോസ്റ്റ് തുറക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കുടുങ്ങികിടക്കുന്നവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു

click me!