മാവോയിസ്റ്റ് നാടുകാണി ദളം കമാൻഡൻ്റ് സോമനെ ഭീകരവിരുദ്ധ സേന ഷൊര്‍ണൂരിൽ നിന്ന് പിടികൂടി

Published : Jul 28, 2024, 07:57 AM IST
മാവോയിസ്റ്റ് നാടുകാണി ദളം കമാൻഡൻ്റ് സോമനെ ഭീകരവിരുദ്ധ സേന ഷൊര്‍ണൂരിൽ നിന്ന് പിടികൂടി

Synopsis

ഇന്നലെ രാത്രി ട്രെയിൻ യാത്രക്കിടെ ഷൊര്‍ണൂര്‍ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സോമൻ പിടിയിലായത്

പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമനെ ഷൊര്‍ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഭീകരവിരുദ്ധ സേന പിടികൂടി. നിരവധി യുഎപിഎ കേസുകളിൽ പ്രതിയായ ഇയാൾ വയനാട് നാടുകാണി ദളം കമാൻഡൻ്റാണ്. നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമൻ്റെ സംഘത്തിലെ അംഗമാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് സോമനെ ഭീകരവിരുദ്ധ സേന പിടികൂടിയത്. ഇന്നലെ രാത്രി ട്രെയിൻ യാത്രക്കിടെയാണ് ഇയാൾ പിടിയിലായത്. 2012 മുതൽ കബനി, നാടുകാണി ദളങ്ങളിലെ കമാൻഡൻ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി