വയനാട്ടിലെ കർഷകരോട് വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകളുടെ കത്ത്

Published : Apr 06, 2019, 03:09 PM ISTUpdated : Apr 06, 2019, 04:47 PM IST
വയനാട്ടിലെ കർഷകരോട്  വോട്ട് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി  മാവോയിസ്റ്റുകളുടെ കത്ത്

Synopsis

സർക്കാരിന്‍റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ വോട്ട് ബഹിഷ്കരിച്ചുകൊണ്ട് വേണം മറുപടി നൽകേണ്ടതെന്നാണ് മാവോയിസ്റ്റുകൾ കത്തിലൂടെ  ആഹ്വാനം ചെയ്യുന്നത്.  

വയനാട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ കർഷകർ വോട്ട് ബഹിഷ്കരിക്കാൻ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ കത്ത്. പണിയായുധങ്ങൾ സമരായുധങ്ങളാക്കാൻ കർഷകർ തയ്യാറാകണമെന്നും കത്തിൽ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തു.

നാടുകാണി ദളം വക്താവ് അജിതയുടെ പേരിൽ വയനാട് പ്രസ് ക്ലബ്ബിലേക്ക് അയച്ച കത്തിലാണ് കർഷകരോട് വോട്ട് ബഹിഷ്കരിക്കാനും പണിയായുധങ്ങൾ സമരായുധമാക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. 

സർക്കാരിന്‍റെ കർഷക വിരുദ്ധ നിലപാടുകൾ കാരണമാണ് സംസ്ഥാനത്തെ കാർഷിക ആത്മഹത്യകൾ വർധിച്ചത്. സർക്കാരിന്‍റെ ഇത്തരം നിലപാടുകൾക്കെതിരെ വോട്ട് ബഹിഷ്കരിച്ചുകൊണ്ട് വേണം കർഷകർ മറുപടി നൽകേണ്ടതെന്നും മാവോയിസ്റ്റുകളുടെ കത്തിലൂടെ  ആഹ്വാനം ചെയ്യുന്നു. കത്തിന്‍റെ ഉറവിടത്തെക്കുറിച്ച് കൽപ്പറ്റ പൊലീസ് അന്വേഷണം തുടങ്ങി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി