3 ദിവസമായി നിരാഹാര സമരത്തിൽ, ആരോഗ്യനില വഷളായി; മാവോയിസ്റ്റ് രൂപേഷിനെ മെഡിക്കൽ കോളജിലേക്ക്  മാറ്റും

Published : May 27, 2025, 12:37 PM ISTUpdated : May 27, 2025, 12:40 PM IST
3 ദിവസമായി നിരാഹാര സമരത്തിൽ, ആരോഗ്യനില വഷളായി; മാവോയിസ്റ്റ് രൂപേഷിനെ മെഡിക്കൽ കോളജിലേക്ക്  മാറ്റും

Synopsis

ജയിൽ ഡോക്ടർ രാവിലെ നടത്തിയ പരിശോധനയിലാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയത്. 

തൃശ്ശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരത്തിലിരിക്കുന്ന മാവോയിസ്റ്റ് രൂപേഷിനെ മെഡിക്കൽ കോളജിലേക്ക് മാറ്റും. 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നുദിവസമായി രൂപേഷ് നിരാഹാര സമരത്തിലായിരുന്നു. ജയിൽ ഡോക്ടർ രാവിലെ നടത്തിയ പരിശോധനയിലാണ് ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയത്.

കഴിഞ്ഞ 10 വർഷമായി വിചാരണ തടവുകാരനാണ് മാവോയിസ്റ്റ് രൂപേഷ്. കവി സച്ചിദാനന്ദൻ യുഎപിഎ തടവുകാരനായി കുറച്ചു കാലം ജയിലിൽ കഴിയുന്നു എന്ന പ്രമേയത്തിലാണ് നോവൽ എഴുതിയത്. നോവലിന് സച്ചിദാനന്ദൻ പ്രസിദ്ധീകരണ അനുമതി നൽകിയിരുന്നു. എന്നാൽ രാഷ്ട്രീയ തടവു ജീവിതം പ്രമേയമായ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ജയിൽ വകുപ്പ് അനുമതി നിഷേധിച്ചതോടെയാണ് പുസ്തകം പുറത്തിറക്കാനാകാത്തത്. ഇതിൽ പ്രതിഷേധിച്ചാണ് ജയിലിൽ രൂപേഷ് നിരാഹാരം സമരം തുടങ്ങിയത്. 

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം