'തിരുരക്തത്തെ ചാരി നിർത്തി കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻ ശ്രമം'; മദ്യനയത്തിനെതിരെ മാർ ജോസഫ് പാംപ്ലാനി

Published : Apr 29, 2022, 12:03 AM ISTUpdated : Apr 29, 2022, 12:17 AM IST
'തിരുരക്തത്തെ ചാരി നിർത്തി  കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻ ശ്രമം'; മദ്യനയത്തിനെതിരെ മാർ ജോസഫ് പാംപ്ലാനി

Synopsis

തലശ്ശേരി അതിരൂപതയുടെ അധ്യക്ഷനായി കഴിഞ്ഞ ഇരുപതാം തീയതിയാണ് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റത്. 

കണ്ണൂ‌‌‌ർ:  മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സർക്കാരിന്റെ മദ്യനയത്തെയും വിമർശിച്ച് തലശ്ശേരി രൂപതാ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി. "പള്ളീലച്ഛൻമാർക്ക് ആവശ്യത്തിന് വൈൻ നിർമിക്കുവാൻ വേണ്ട അനുവാദം ഞങ്ങൾ കൊടുക്കുന്നുണ്ട് അതുകൊണ്ട് പിടയ്ക്കേണ്ട കാര്യമില്ല എന്ന് പരിഹാസത്തോടെ പറഞ്ഞത് മുഖ്യമന്ത്രിയാണ്, 'വിശ്വാസികൾക്ക് അത് വൈൻ അല്ല, തിരുരക്തമാണെന്നാണ് മാർ ജോസഫ് പാംപ്ലാനിയുടെ ഓർമ്മപ്പെടുത്തൽ.

ആ തിരുരക്തത്തെ ചാരി നിർത്തി ഇപ്പോൾ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കാൻ ശ്രമമെന്ന് പാംപ്ലാനി കുറ്റപ്പെടുത്തുന്നു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു വിമ‌ർശനം. തലശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷനായി കഴിഞ്ഞ ഇരുപതാം തീയതിയാണ് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റത്. 

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക