ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മരട് നഗരസഭാ സെക്രട്ടറി

Published : May 08, 2019, 04:59 PM IST
ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മരട് നഗരസഭാ സെക്രട്ടറി

Synopsis

കോടതി വിധിയുടെ പകർപ്പ് കിട്ടുന്ന മുറക്ക് കൂടുതൽ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പി കെ സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് മരട് നഗരസഭാ സെക്രട്ടറി. കോടതി വിധിയുടെ പകർപ്പ് കിട്ടുന്ന മുറക്ക് കൂടുതൽ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പി കെ സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതി നിർദ്ദേശിക്കുന്ന രീതിയിൽ പൊളിച്ചു നീക്കൽ അടക്കമുള്ള നടപടികളിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫ്ലാറ്റ് ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 

അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും കെപിസിസി അധ്യക്ഷ സ്ഥാനത്തിലും നിലപാട് വ്യക്തമാക്കി സണ്ണി ജോസഫ്; 'എല്ലാം മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കും'
ആലിൻ മോൾക്ക് സർക്കാരിന്‍റെ ആദരം, ഔദ്യോഗിക ബഹുമതികൾ നൽകി കേരളം യാത്രയാക്കും; ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി