തീരപരിപാലന നിയമം ലംഘിച്ച് പണിതതിനാലാണ് മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്

01:24 PM (IST) Jan 11
നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ തകർക്കാനുള്ള സുപ്രീം കോടതി വിധി വിജയകരമായാണ് ഇന്ന് പൂർത്തീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും. ഫ്ലാറ്റ് കെട്ടിടം തകർക്കുന്ന ജോലികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയെന്നും പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്നും കമ്മിഷണർ പറഞ്ഞു.
01:11 PM (IST) Jan 11
മരടില്‍ നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ ഫ്ലാറ്റുകള്‍ തകര്‍ക്കാനുള്ള സ്ഫോടനങ്ങള്‍ നാളെയും തുടരും. ഗോള്‍ഡന്‍ കായലോരത്തിലും കോറല്‍കോവിലും നാളെ സ്ഫോടനം.
12:54 PM (IST) Jan 11
ആശങ്കപ്പെടേണ്ടതിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും സ്ഫോടക വിദഗ്ദ്ധര്‍ നേരത്തെ പറഞ്ഞത് പോലെയാണ് സംഭവിച്ചതെന്നും എം സ്വരാജ് എംഎല്‍എ പ്രതികരിച്ചു. 'സ്ഫോടനം നടന്ന സ്ഥലത്തേക്ക് ഇതുവരേയും പോയിട്ടില്ല. സ്ഫോടക വിദഗ്ദ്ധര്‍ നേരത്തെ പറഞ്ഞത് പോലെയാണ് സംഭവിച്ചത്. ഇതുവരേയും ആശങ്കപ്പെടേണ്ടതിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ'. ആല്‍ഫ സെറിന്‍ ഫ്ലാറ്റിന്‍റെ സമീപത്തുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്നത് പിന്നീട് പരിശോധനയിലൂടെ മാത്രമേ മനസിലാകൂഎന്നും എം സ്വരാജ് പ്രതികരിച്ചു.
12:46 PM (IST) Jan 11
മരട് ഫ്ലാറ്റുകള്‍ പൊളിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ ഒരുമാസത്തിനകം നീക്കും
12:35 PM (IST) Jan 11
മരടില്‍ രണ്ട് ഫ്ലാറ്റുകള്‍ പൊളിച്ച ശേഷം തേവര- കുണ്ടന്നൂര്‍ പാലം സുരക്ഷിതം
12:20 PM (IST) Jan 11
മരടില്‍ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റില്‍ സ്ഫോടനം നടത്തിയപ്പോള്‍ സമീപമുള്ള കെട്ടിടം തകര്‍ന്നു
12:15 PM (IST) Jan 11
മരടില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ തകര്‍ത്തപ്പോള്‍ സമീപത്തുള്ള വീടുകള്‍ക്ക് കേടുപാടുകളില്ലെന്ന് മരട് കൗണ്‍സിലര്‍.
12:06 PM (IST) Jan 11
തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണവും വിജയകരമായി പൊളിച്ചു നീക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും പരിശോധനകള്‍ക്കും ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ദ്ധരുടേയും സഹായത്തോടെയാണ് മരടിലെ രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൂര്‍ത്തിയാക്കിയത്.
'മരടുപൊടിയായി': മരടിലെ രണ്ട് ഫ്ളാറ്റുകള്‍ വിജയകരമായി തകര്‍ത്തു, രണ്ടാം ഘട്ടം നാളെ
11:59 AM (IST) Jan 11
കെട്ടിടം പൊളിക്കുന്നത് പൂര്‍ത്തിയായതോടെ ഇനി സമീപത്തുള്ള കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്‍റെ സംഘം പരിശോധന നടത്തും. ഉഗ്രസ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക. ആദ്യത്തെ ഫ്ലാറ്റ് ഹോളിഫെയ്ത്ത് എച്ച് ടുഒ വിന്‍റെ സ്ഫോടനം അഞ്ചു സെക്കൻഡിലാണ് പൂർത്തിയായത്.
11:55 AM (IST) Jan 11
ആല്‍ഫ ടവറുകളില്‍ സ്ഫോടനം നടന്നത് 11.44ന്.
11:53 AM (IST) Jan 11
മരടില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത ആല്‍ഫ സെറിന്‍ ഇരട്ട ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങളും കായലില്‍.
11:52 AM (IST) Jan 11
മരടിലെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി. നിലംപൊത്തി ആല്‍ഫ സെറിനും ഹോളിഫെയ്ത്തും..
11:51 AM (IST) Jan 11
മരടിലെ ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി. നിലംപൊത്തി ആല്‍ഫ സെറിനും ഹോളിഫെയ്ത്തും..
11:45 AM (IST) Jan 11
ആല്‍ഫ ടവറുകളും തകര്‍ന്നു തരിപ്പണം. രണ്ടാമത്തെ സ്ഫോടനവും നടന്നു. ഇരട്ടക്കെട്ടിടങ്ങള്‍ നിലംപൊത്തി.
11:42 AM (IST) Jan 11
മരടില്‍ രണ്ടാമത്തെ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള സ്ഫോടനം ഏറെ ആശങ്കയുണര്‍ത്തുന്നത്. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുള്ള ആല്‍ഫ സെറിന്‍റെ ഇരട്ട ഫ്ലാറ്റുകളാണ് പൊളിക്കുക.
11:40 AM (IST) Jan 11
മരടില്‍ അടുത്ത സ്ഫോടനം ആല്‍ഫ സെറില്‍ ഫ്ലാറ്റുകളില്‍
11:39 AM (IST) Jan 11
മരടില്‍ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകര്‍ത്തതിന്‍റെ പൊടിപടലങ്ങള്‍ ശമിച്ചു.
11:39 AM (IST) Jan 11
മരടില്‍ ഹോളിഫെയ്ത്ത് ഫ്ലാറ്റ് പൊളിക്കുന്നത് സ്ഫോടനം വിജയകരമെന്ന് എഡിഫൈസ് കമ്പനി.
11:37 AM (IST) Jan 11
മരടില്‍ രണ്ടാമത്തെ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാനുള്ള നടപടികള്‍ തുടങ്ങി.
11:27 AM (IST) Jan 11
മരടില്‍ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതിന്‍റെ അവശിഷ്ടങ്ങള്‍ കായലിലും വീണു
11:26 AM (IST) Jan 11
തീരദേശ പരിപാലന നിയമം ലംഘിച്ച് പണിതുയർത്തിയ മരടിലെ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റ് കെട്ടിടം തകർത്തു. നിയന്ത്രിത സ്ഫോടനത്തിൽ സുരക്ഷിതമായാണ് ഫ്ലാറ്റ് കെട്ടിടം തകർത്തത്. മുൻ നിശ്ചയിച്ചതിൽ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകർത്തത്.
സർവ്വം പൊടിപടലം: മരടിൽ എച്ച്ടുഒ ഫ്ലാറ്റ് ഇനിയില്ല, കെട്ടിടം തകർത്തു
11:25 AM (IST) Jan 11
മരടില്‍ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള ആദ്യ സ്ഫോടനം നടന്നത് 11.19ന്
11:19 AM (IST) Jan 11
മരടില്‍ നിയമലംഘനം നടത്തിയ പണിത ഹോളിഫെയ്ത് എച്ച്ടുഒ ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു.
11:18 AM (IST) Jan 11
മരടില്‍ നിയമലംഘനം നടത്തിയ പണിത ഹോളിഫെയ്ത് എച്ച്ടുഒ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള നിയന്ത്രിത സ്ഫോടനം തുടങ്ങി.
11:17 AM (IST) Jan 11
മരടില്‍ നിയമലംഘനം നടത്തിയ പണിത ഹോളിഫെയ്ത് എച്ച്ടുഒ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള മൂന്നാമത്തെ സൈറണ്‍ മുഴങ്ങി
11:10 AM (IST) Jan 11
മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി രണ്ടാം സൈറണ്‍ മുഴങ്ങി. ഇനി സ്ഫോടനത്തിന് മിനിറ്റുകള്‍...
11:07 AM (IST) Jan 11
നിരീക്ഷണത്തിന് ശേഷം ഹെലികോപ്ടര്‍ മടങ്ങി
11:06 AM (IST) Jan 11
മരടിലെ ഹോളിഫെയ്ത് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഉടന്‍ തകര്‍ക്കും.
11:04 AM (IST) Jan 11
മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള രണ്ടാമത്തെ സൈറണ്‍ വൈകുന്നു.
10:54 AM (IST) Jan 11
മരടില്‍ മൂന്നാമത്തെ സൈറണ്‍ മുഴങ്ങുമ്പോള്‍ സ്ഫോടനം നടക്കും, 10.55നാണ് രണ്ടാമത്തെ സൈറണ്‍ മുഴങ്ങുക.
10:52 AM (IST) Jan 11
മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്ന പ്രദേശത്ത് ഹെലികോപ്ടര്‍ നിരീക്ഷണം നടത്തുന്നു.
10:51 AM (IST) Jan 11
മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള രണ്ടാമത്തെ സൈറണ്‍ അല്‍പ്പനിമിഷത്തിനകം മുഴങ്ങും.
10:46 AM (IST) Jan 11
മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പായി ആളുകള്‍ പൂര്‍ണമായി ഒഴിഞ്ഞ് പോകുന്നതിനുള്ള ആദ്യ സൈറണ്‍ ആണ് മുഴങ്ങിയത്.
10:33 AM (IST) Jan 11
മരടില്ർ ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പായി മുന്നറിയിപ്പായുള്ള ആദ്യ സൈറണ്‍ മുഴങ്ങി. ആദ്യ സ്ഫോടനത്തിന് ഇനി മിനിറ്റുകള്‍ മാത്രം. ആദ്യ സ്ഫോടനം 11 മണിക്ക്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
10:26 AM (IST) Jan 11
മരടിലെ ഫ്ലാറ്റ് ഒഴിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ആദ്യം പൊളിക്കുക ഹോളിഫെയ്ത് എച്ച്ടൂഒ.
10:16 AM (IST) Jan 11
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുമ്പായുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ എല്ലാം പൂര്‍ത്തിയായതായി എറണാകുളം ജില്ലാ കളകട്ര്‍ എസ് സുഹാസ്. ചെറിയ റോഡുകള്‍ എല്ലാം ഇപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. പത്തേമുക്കാലിന് ശേഷം ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിര്‍ത്തുമെന്ന് കളക്ടര്‍.
09:54 AM (IST) Jan 11
മരട് ഫ്ലാറ്റ് പൊളിക്കലിന്‍റെ സമയക്രമത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍. പത്തരയ്ക്ക് ആദ്യ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും. 10.55ന് രണ്ടാം മുന്നറിയിപ്പ് ലഭിക്കും.
09:33 AM (IST) Jan 11
മരടില്‍ ഇന്ന് പൊളിക്കുന്ന ആൽഫാ സെറീൻ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ. ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടെന്നും ഇതിന് പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം
09:30 AM (IST) Jan 11
മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് മാറ്റുന്ന നടപടിയിൽ ഒരു ആശങ്കക്കും അടിസ്ഥാനമില്ലെന്ന് എം സ്വരാജ് എംഎൽഎ. നിയന്ത്രിത സ്ഫോടനത്തിലൂടെയുള്ള പൊളിക്കൽ നടപടികളിലും സുരക്ഷാ കാര്യങ്ങിലും വലിയ ആത്മ വിശ്വാസമാണ് കമ്പനി അധികൃതര്‍ പ്രകടിപ്പിക്കുന്നത്. നൂറല്ല നൂറ്റമ്പത് ശതമാനം ആത്മവിശ്വാസം ഇക്കാര്യത്തിൽ ഉണ്ടെന്നാണ് കമ്പനി അധികൃതര്‍ ആവര്‍ത്തിക്കുന്നതെന്നും അത് മുഖവിലക്ക് എടുത്ത് മുന്നോട്ട് പോകുകയാണെന്നും എം സ്വരാജ്
09:24 AM (IST) Jan 11
7517 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന നമ്മുടെ കടൽത്തീരത്തെ ആശ്രയിച്ചു കഴിയുന്ന നിരവധിപേരുടെ ജീവിതമാർഗം മുടക്കുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികൾ വഷളായി എന്ന് തോന്നിയ സാഹചര്യത്തിലാണ് കേന്ദ്രം CRZ ചട്ടങ്ങളുമായി മുന്നോട്ടുവരുന്നത്.
കൂടുതല്‍ വായിക്കാം..
എന്തൊക്കെയാണ് മരടിലെ ഫ്ലാറ്റുകൾ ലംഘിച്ച കോസ്റ്റൽ റെഗുലേഷൻ സോൺ ചട്ടങ്ങൾ ?