
തിരുവനന്തപുരം: സർക്കാരിന്റെ പ്രത്യാശ പദ്ധതിയുടെ ഗുണം കൊണ്ട് നാല‍്പത് വർഷത്തിനുശേഷം വീണ്ടും മക്കളെ കാണാന്‍ സാധിച്ചിരിക്കുകയാണ് തമിഴ്നാട് തഞ്ചാവൂർ സ്വദേശി മാരിയമ്മക്ക്. കരിമണ്ണൂരിലെ സർക്കാർ വൃദ്ധമന്ദിരത്തില്‍ സാമൂഹ്യനീതി വകുപ്പുദ്യോഗസ്ഥരുടെയും പോലീസിന്‍റെയും സാന്നിധ്യത്തിലായിരുന്നു മാരിയമ്മയും മക്കളുമായുള്ള കൂടികാഴ്ച്ച. പാട്ടുപാടി മക്കളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാരിയമ്മ തഞ്ചാവൂരിലേക്ക് യാത്രയായി.
ഓൺലൈൻ ക്ലാസിന് നൽകിയ ഫോണിൽ പരിചയം, സ്കൂളിൽ നിന്ന് എത്താൻ വൈകിയ 17കാരി പറഞ്ഞത് പീഡന വിവരം, അറസ്റ്റ്
മരിക്കും മുമ്പ് സ്വന്തം മക്കളെ കാണാനും ജനിച്ച നാട്ടിലേക്ക് പോകാനും വഴി തെളിഞ്ഞതിന്‍റെ സന്തോഷത്തിലാണ് 75 കാരി മാരിയമ്മ. വീടിനടുത്തുള്ള പുഴയിലെ ഒഴുക്കില്‍ പെട്ട് മരിച്ചുപോയെന്ന കരുതിയ അമ്മയെ കണ്ടത്തിയതിന്‍റ സന്തോഷം മക്കളുടെ മുഖത്തുമുണ്ട്. എല്ലാത്തിനും വഴിയോരുക്കിയത് കരിമണ്ണൂര്‍ പോലീസും സാമൂഹ്യനീതിവകുപ്പിന്‍റെ പ്രത്യാശ പദ്ധതിയും. 40 വര്‍ഷം മുമ്പ് ഭർത്താവുമായി പിണങ്ങി നാടുവിട്ട മാരിയമ്മ തൊടുപുഴ കരിമണ്ണൂരില്‍ ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. രോഗം അലട്ടിയതോടെ 2019 ല്‍ കരിമണ്ണൂര്‍ പോലീസ് ഇവരെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെത്തിച്ചു. മാരിയമ്മയുടെ ഭർത്താവും രണ്ടു മക്കളും നേരത്തെ മരിച്ചു. ബാക്കി മൂന്നുമക്കളും ഒരുമിച്ചെത്തിയാണ് അമ്മയെ സ്വീകരിച്ചത്.