മാസപ്പടി കേസിൽ കുറ്റപത്രത്തിൻ്റെ സൂക്ഷ്‌മ പരിശോധന; വിചാരണ നടപടികളിലേക്ക് കോടതി; വീണയ്ക്ക് സമൻസ് ഉടൻ അയക്കും

Published : Apr 05, 2025, 06:01 AM IST
മാസപ്പടി കേസിൽ കുറ്റപത്രത്തിൻ്റെ സൂക്ഷ്‌മ പരിശോധന; വിചാരണ നടപടികളിലേക്ക് കോടതി; വീണയ്ക്ക് സമൻസ് ഉടൻ അയക്കും

Synopsis

മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം എറണാകുളം അഡീഷണൽ സെഷൻസ് കോടതി 7ന് കൈമാറി

കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ സൂക്ഷ്മപരിശോധന ഇന്ന് തുടങ്ങും. വിചാരണക്കോടതിയായ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകൾ വീണ, സിഎംആർഎൽ എംഡി ശശിധരൻ കർത്താ അടക്കമുളളവരെ പ്രതികളാക്കിയാണ് എസ്എഫ്ഐഒ കുറ്റപത്രം. സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷമാകും കുറ്റപത്രം കോടതി ഫയലിൽ സ്വീകരിക്കുക. ഇതിന് ശേഷം പ്രതികൾക്ക് സമൻസ് അയക്കുന്നതോടെ വിചാരണ നടപടിക്രമങ്ങളിലേക്ക് കോടതി കടക്കും.

മുഖ്യമന്ത്രിയുടെ മകൾ  വീണാ വിജയൻ, അവരുടെ ഉടമസ്ഥതയിലുളള എക്സാലോജിക് സൊല്യൂഷൻസ് കമ്പനി, സിഎം ആർ എൽ കമ്പനിയുടമ ശശിധരൻ കർത്തയടക്കമുളളവർക്കെതിരയാണ് എസ് എഫ് ഐ ഒ കഴിഞ്ഞ ദിവസം കുറ്റപത്രം നൽകിയത്.  പ്രിൻസിപ്പൽ സെഷൻസ്  കോടതിയിൽ ലഭിച്ച റിപ്പോ‍ർട്ട് ഇന്നലെ വൈകുന്നേരമാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി 7ന് കൈമാറിയത്.  സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതിയാണിത്. കുറ്റപത്രം ഫയലിൽ സ്വീകരിക്കുന്നതോടെ നടപടികൾക്ക് തുടക്കമാകും. 

വീണാ വിജയൻ അടക്കമുളള പ്രതികൾക്ക് സമൻസ് അയക്കുകയാണ് ആദ്യ പടി.  തുടർന്നാകും വിചാരണഘട്ടത്തിലേക്ക് കടക്കുക. സമൻസിനേയും എസ് എഫ് ഐ ഒ കുറ്റപത്രത്തെയും ചോദ്യം ചെയ്ത് വീണ വിജയൻ അടക്കമുളളവർക്ക് കോടതിയെ സമീപിക്കാനും കഴിയും.  എസ് എഫ് ഐ ഒ ഡപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലുളള   അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നത്. ഈ കുറ്റപത്രത്തിനൊപ്പമാണ് ശശിധരൻ കർത്തയുടെ വിവാദ ഡയറിയുടെ പകർപ്പുമുള്ളത്. 2019ൽ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ റെയ്ഡിലായിരുന്നു ഈ ഡയറി കിട്ടിയത്. കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും, മാധ്യമങ്ങൾക്കും പൊതുപ്രവർത്തകർക്കും  കോടിക്കണക്കിന് രൂപ കൈമാറിയതിന്‍റെ വിവരങ്ങൾ ഇതിലുണ്ട്. ഇത് കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ്   വീണാ വിജയനും സിഎം ആർ എല്ലും തമ്മിലുളള മാസപ്പടി ഇടപാട് പുറത്തുവന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വി. കുഞ്ഞികൃഷ്ണനെതിരെ വ്യാപക പോസ്റ്ററുകൾ, അച്ചടക്ക നടപടി ഉണ്ടായേക്കും, നാളെ ജില്ലാ കമ്മിറ്റി യോ​ഗം
ദീപക്കിൻ്റെ മരണം: ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് ഷിംജിത, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും