ഉപ ജില്ലാ കലോത്സവം, സമ്മാനവിതരണത്തിനിടെ സദസിനിടയിൽ പടക്കം പൊട്ടി; പിന്നെ നടന്നത് കൂട്ടത്തല്ല്

Published : Nov 23, 2023, 10:16 AM ISTUpdated : Nov 23, 2023, 11:05 AM IST
ഉപ ജില്ലാ കലോത്സവം, സമ്മാനവിതരണത്തിനിടെ സദസിനിടയിൽ പടക്കം പൊട്ടി; പിന്നെ നടന്നത് കൂട്ടത്തല്ല്

Synopsis

ഉപജില്ലാ കല്ലോത്സവ സമാപന സമയത്ത് സമ്മാനവിതരണം നടക്കുമ്പോൾ സദസിനിടയിൽ പടക്കം പൊട്ടുകയായിരുന്നു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിൽ കൂട്ടത്തല്ലായി.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ഉപജില്ലാ കലോത്സവത്തിനിടെ അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കൂട്ടത്തല്ല്. വിജയാഹ്ലാദത്തിനിടെ സദസ്സിനിടയിലേക്ക് പടക്കമെറിഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മണ്ണാർക്കാട് ഡി എച്ച് എസ് എസില്‍ സബ് ജില്ലാ കലോത്സവത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ സമ്മാനദാനച്ചടങ്ങിനിടെയായിരുന്നു കൂട്ടത്തല്ല് നടന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോള്‍ ചാമ്പ്യന്മാരായ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെയും കല്ലടി സ്കൂളിലെയും കുട്ടികളും അധ്യാപകരും രക്ഷിതാക്കളും, ആഹ്ലാദ പ്രകടനം  നടത്തുകയായിരുന്നു. ഇതിനിടെ എം ഇ എസ് സ്കൂളിലെ അധ്യാപകർ അശ്രദ്ധമായി പടക്കങ്ങൾ പൊട്ടിക്കുകയും ഇവ സദസ്സിനിടയില്‍ ചെന്ന് വീഴുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പടക്കങ്ങൾ പൊട്ടിച്ച് ആഘോഷ പ്രകടനങ്ങൾ നടത്തരുതെന്ന്  ഡി എച്ച് എസ് എസ് സ്കൂൾ അധികൃതർ എം ഇ എസ് സ്കൂളിലെ അധ്യാപകരോട് പറഞ്ഞു. ഇതോടെ ഇവർ തമ്മിൽ തർക്കമായി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇത് ഏറ്റെടുത്തതോടെ സംഘര്‍ഷത്തിലെത്തുകയുമായിരുന്നു.    ഇതോടെ പൊലീസ് ലാത്തിവീശി. കല്ലേറിൽ അധ്യാപകന് തലയ്ക്ക് പരുക്കേറ്റു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കണ്ടാൽ അറിയാവുന്നവ ആളുകൾക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം