കുർബാന തർക്കം; മെത്രാന്മാരുടെ സംയുക്ത സർക്കുലർ തള്ളി വൈദികർ

Published : Jan 19, 2024, 05:09 PM ISTUpdated : Jan 19, 2024, 05:12 PM IST
കുർബാന തർക്കം; മെത്രാന്മാരുടെ സംയുക്ത സർക്കുലർ തള്ളി വൈദികർ

Synopsis

എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ സർക്കുലർ വായിക്കില്ലെന്ന് ഒരു വിഭാഗം വൈദികർ നിലപാടെടുത്തു. കൊച്ചിയിൽ ചേർന്ന വൈദിക യോഗത്തിലാണ് തീരുമാനം.

കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട് മെത്രാന്മാരുടെ സംയുക്ത സർക്കുലർ തള്ളി വൈദികർ. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ സർക്കുലർ വായിക്കില്ലെന്ന് ഒരു വിഭാഗം വൈദികർ നിലപാടെടുത്തു. കൊച്ചിയിൽ ചേർന്ന വൈദിക യോഗത്തിലാണ് തീരുമാനം.

ഏകീകൃത കുർബാന അർപ്പിക്കാനുള്ള നിർദ്ദേശമായിരുന്നു സർക്കുലറിൽ ഉണ്ടായിരുന്നത്. പുതിയ മേജർ ആർച്ച് ബിഷപ്പ് ഇത്തരം സർക്കുലർ നൽകരുതായിരുന്നു എന്നാണ് വിമത വിഭാഗം വൈദികർ പറയുന്നത്. ജനാഭിമുഖ കുർബാനയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ വിമത വിഭാഗം, സിനഡ് നടപടികളെ ഭയക്കുന്നില്ലെന്നും അറിയിച്ചു.

കുർബാന തർക്കവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭാ  മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇന്നലെ വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്നും കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നുമാണ് മാർ റാഫേൽ തട്ടിൽ പറഞ്ഞത്.

വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന്  അനുസരിച്ചായിരിക്കണമെന്നും റാഫേൽ തട്ടിൽ പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ പരാമർശം നടത്തിയത്. 

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്