യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം

Published : Jul 27, 2019, 10:47 PM ISTUpdated : Jul 27, 2019, 11:23 PM IST
യൂണിവേഴ്സിറ്റി കോളേജിൽ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം

Synopsis

കോളേജില്‍ സംഘർഷമുണ്ടായ സമയത്തെ പ്രിൻസിപ്പാൾ ഇൻ ചാർജ് അടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്. 11 അധ്യാപകരെയാണ് വിവിധ കോളേജുകളിലേക്ക് സ്ഥലം മാറ്റിയത്. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. കോളേജില്‍ സംഘർഷമുണ്ടായ സമയത്തെ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് കെ വിശ്വഭരൻ അടക്കം പതിനൊന്ന് പേരെയാണ് മാറ്റിയത്. ഉത്തരക്കടലാസുകളുടെ ചുമതലയുണ്ടായിരുന്ന പ്രൊഫ. ഇ അബ്ദുൾ ലത്തീഫിനെയും യൂണിയൻ ഉപദേശകനായിരുന്ന വി എസ് വിനീതിനെയും സ്ഥലംമാറ്റിയിട്ടുണ്ട്. സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയുടെ കോളേജിലെ ഫ്രാക്ഷൻ ചുമതലയുള്ള ആനന്ദ് ബി ദിലീപ് രാജിനെയും സ്ഥലംമാറ്റി.

കോളേജിലെ ശുദ്ധികലശത്തിന്‍റെ ഭാഗമായാണ് നടപടി. വധശ്രമത്തിനും ഉത്തരക്കടലാസ് ചോർച്ചക്കും പിന്നാലെ യൂണിവേഴ്സിറ്റി കോളേജിൽ ശുദ്ധികലശം നടത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. നടപടി വൈകുന്നത് വിവാദമാകുന്നതിനിടെയാണ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. കത്തിക്കുത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് അധ്യാപകരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ 4 -ാം പ്രതിക്ക് വീണ്ടും പരോൾ, 5 മാസത്തിനിടെ ലഭിച്ചത് രണ്ടാമത്തെ പരോൾ; സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്
'പാട്ട് നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽപ്പോയി കോൺഗ്രസ് നേതാക്കൾ പാടും'; പാരഡിപ്പാട്ട് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ