സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസന്‍സ് തട്ടിപ്പ്; ടെസ്റ്റിൽ പങ്കെടുക്കാതെ മൈസൂരുവിൽ നിന്ന് ലൈസന്‍സ്, കേരള ലൈസൻസാക്കി നൽകാൻ എംവിഡി

Published : Jan 20, 2026, 08:23 AM IST
driving license fraud

Synopsis

സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്. മൈസൂരുവിൽ നിന്നും ലഭിക്കുന്ന ലൈസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്‍റുമാർ മുഖേന മൈസൂരുവിൽ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തിൽ സജീവം. മൈസൂരുവിൽ നിന്നും സംഘടിപ്പിക്കുന്ന ലൈസൻസിൽ മേൽവിലാസവും ഒപ്പും ഫോട്ടോയും മാറ്റി കേരളത്തിലെ ലൈസൻസ് ആക്കി മാറ്റാൻ മോട്ടർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മോട്ടോർവാഹന വകുപ്പിന്‍റെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയതായും കര്‍ശന നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു. 

ഡ്രൈവർ ടെസ്റ്റ് മാനദണ്ഡങ്ങള്‍ കർശനമാക്കിയതോടെ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ഏജൻറുമ‍ാർ മുഖേന ലൈസൻസ് തരപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാൽ, ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ, കർണാടകയിൽ പോകാതെ ലൈസൻസ് തരപ്പെടുത്തുന്ന മാഫിയ സംസ്ഥാനത്ത് സജിവമാവുകയാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ചില രേഖകളാണ് അന്വേഷണത്തിലേക്ക് വഴിവെച്ചത്. മലപ്പുറം സ്വദേശി മുഹമ്മദ് ബഷീറെന്നയാള്‍ക്ക് മൈസൂരു വെസ്റ്റ് ആർടിഒ കഴിഞ്ഞ വർഷം ഡിസംബർ 20ന് മൈസൂരിലുള്ള ഒരു വിലാസത്തിൽ ലൈസൻസ് ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, 1970ൽ ജനിച്ചുവെന്ന രേഖകളിലുള്ള മുഹമ്മദ് ബഷീറിന്‍റെ ഡ്രൈവിങ് ലൈസൻസിലുള്ളത് ഒരു യുവാവിന്‍റെ ചിത്രമാണ്. ഇതേ മുഹമ്മദ് ബഷീർ വിലാസവും ഒപ്പും മാറ്റാനായി തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ ദിവസങ്ങള്‍ക്കകം അപേക്ഷ നൽകി. ഡിസംബർ 28ന് തിരൂരങ്ങാടിയിൽ നിന്നും മലപ്പുറത്തെ വിലാസത്തിൽ പുതിയ ചിത്രവും ഒപ്പമുള്ള പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. ഇതേ മുഹമ്മദ് ബഷീർ ലൈസൻസിനായി സമർപ്പിച്ച ആധാറുകളെ കുറിച്ചും അന്വേഷിച്ചു.

 രണ്ട് പേരുടെ ചിത്രങ്ങള്‍ പതിച്ച മൈസൂരിലും മലപ്പുറത്തും വിലാസമുള്ള ആധാറുകള്‍ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ സമാനമായ തട്ടിപ്പുകളും കണ്ടെത്തി. മൈസൂരു വിലാസത്തിൽ മറ്റൊരു ചിത്രം വച്ച് ഡ്രൈവിംഗ് ലൈസൻസും തിരൂരങ്ങാടിയിൽ വിലാസം മാറ്റാനുള്ള അപേക്ഷയുടെ മറവിൽ ഫോട്ടോയും വിലാസവും ഒപ്പും എല്ലാം മാറ്റി കേരളത്തിലെ വിലാസത്തിൽ പുതിയ ലൈസൻസും നൽകുന്ന വലിയ തട്ടിപ്പാണ് നടക്കുന്നത്. കേരളത്തിലും മൈസൂരിലുമുള്ള ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്നുള്ള വൻ തട്ടിപ്പാണിത്. ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുത്താത്ത ഒരാളുടെ പേരിൽ എങ്ങനെ മൈസൂരിൽ ലൈസൻസ് നൽകുമെന്നും രണ്ട് ചിത്രങ്ങള്‍ കണ്‍മുന്നിലുള്ളപ്പോള്‍ തിരൂരങ്ങാടിയിലെ എംവിഡി ഉദ്യോഗസ്ഥർ എങ്ങനെ പുതിയ ലൈസൻസ് നൽകുമെന്നമടക്കം നിരവധി ചോദ്യങ്ങള്‍ ബാക്കിയാണ്. അതേസമയം, തട്ടിപ്പുകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര വിജിലൻസ് അന്വേഷണം തുടങ്ങിയെന്നും ഗതാഗത കമ്മീഷണർ വി.എച്ച് നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം, വയോധികന് ദാരുണാന്ത്യം
വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ബിഎംഡബ്ല്യൂ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 2 യുവാക്കൾ മരിച്ചു