
കോഴിക്കോട്: സംസ്ഥാനത്തെ രണ്ടു ജില്ലകളിലായി കെട്ടിട നിര്‍മാതാക്കളുഡടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകളിലും വസതികളിലുമായി നടത്തിയ ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയത് കോടികളുടെ അനധികൃത സ്വത്ത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് രാവിലെ മുതല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യാപക റെയ്ഡ് ആരംഭിച്ചത്.
ഈ ജില്ലകളിലെ കെട്ടിട നിര്‍മാതാക്കളുടെയും ആര്‍കിടെക്റ്റുമാരുടെയും ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡില്‍ മഞ്ചേരിയിലെ നിർമാൺ ഗ്രൂപ്പിന്‍റെ ഉടമയുടെ വീട്ടിൽ നിന്നും 18 കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഗണേശൻ എന്നയാളുടെ വീട്ടിൽ നിന്നും 5 കോടിയുടെ അനധികൃത നിക്ഷേപത്തിന്‍റെ രേഖകളും കണ്ടെത്തി. ആർക്കിടെക്റ്റ് ഷബീർ സലീൽ ഗ്രൂപ്പിൽ നിന്ന് 27 ലക്ഷം രൂപാ പിടിച്ചെടുത്തു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
പാർലമെന്റ് ആക്രമണം; മുഖ്യ സൂത്രധാരൻ മറ്റൊരാളെന്ന് അന്വേഷണ സംഘത്തിന്‍റെ നിഗമനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam