'കൊവിഡ് പ്രതിരോധത്തിൻറെ മറവിൽ നടന്നത് വൻ കൊള്ള, ധനകാര്യ പരിശോധന അന്വേഷണം മാത്രം പോര': പി സി വിഷ്ണുനാഥ്

Web Desk   | Asianet News
Published : Feb 22, 2022, 06:18 PM ISTUpdated : Feb 22, 2022, 06:21 PM IST
'കൊവിഡ് പ്രതിരോധത്തിൻറെ മറവിൽ നടന്നത് വൻ കൊള്ള, ധനകാര്യ പരിശോധന അന്വേഷണം മാത്രം പോര': പി സി വിഷ്ണുനാഥ്

Synopsis

തൃശൂരിലെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻറെ അച്ഛൻറ പേരിലെ കമ്പനിക്കും കോടികളുടെ ഓർഡർ കിട്ടി. പഴവും പച്ചക്കറിയും നൽകുന്ന കമ്പനികൾക്കാണ് കരാർ നൽകിയത്. ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്ന തീരുമാനങ്ങളല്ല ഇതൊന്നും എന്നും വിഷ്ണുനാഥ് ആരോപിച്ചു.   

തിരുവനന്തപുരം: സംസ്ഥാനത്ത്  കൊവിഡ് (Covid)  പ്രതിരോധത്തിൻറെ മറവിൽ വലിയ കൊള്ളയാണ് നടന്നതെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ (P C Vishnunath). ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് (Veena George) മറുപടിയില്ല. വിഷയത്തിൽ ധനകാര്യ പരിശോധന അന്വേഷണം മാത്രം പോരാ. വിശദമായ അന്വേഷണം വേണമെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. 

ജനുവരി 30 നാണ് പിപിഇ കിറ്റ് വാങ്ങാൻ നടപടി തുടങ്ങിയത്. കെറോൺ എന്ന കമ്പനിക്ക് 325 രൂപയ്ക്കാണ് നിശ്ചയിച്ചത്. മാർച്ചിൽ അത് 525 ആയി. സാൻഫാർമ മെയിൽ 29 ന് വരുന്നു 30 ന് ഓർഡർ കൊടുക്കുന്നു. ഒറ്റ ദിവസം കൊണ്ടാണ് ഓർഡർ കൊടുത്തത്.  സ്റ്റോർ പർച്ചേസ് മാനുവലിന് വിരുദ്ധമായി ഓർഡർ കൊടുത്തു. കെറോൺ എന്ന കമ്പനിയിൽ നിന്ന് 500 രൂപ വച്ച് പി പി ഇ കിറ്റ് വാങ്ങാൻ ധാരണയായി. സാൻഫാർമ എന്ന കമ്പനിക്ക് 1500 രൂപ നിരക്കു വച്ചു നൽകുകയും ചെയ്തു. ഒരേ കാലഘട്ടത്തിലാണ് ഈ വ്യത്യസ്ത നിരക്ക് ക്വാട്ട് ചെയ്തത്. 

ഇൻഫ്രാറെഡ് തെർമോ മീറ്റർ വാങ്ങിയത് 5390 രൂപയ്ക്ക് ആണ്. വിപണിയിൽ 1500 രൂപ വിലയുള്ളപ്പോഴാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. 
പലതും തട്ടിക്കൂട്ട് കമ്പനികളാണ്.  തൃശൂരിലെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻറെ അച്ഛൻറ പേരിലെ കമ്പനിക്കും കോടികളുടെ ഓർഡർ കിട്ടി.
പഴവും പച്ചക്കറിയും നൽകുന്ന കമ്പനികൾക്കാണ് കരാർ നൽകിയത്. ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്ന തീരുമാനങ്ങളല്ല ഇതൊന്നും എന്നും വിഷ്ണുനാഥ് ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ട് വന്ന കൊവിഡ് കാലത്തെ പർച്ചേസ് കൊള്ള സർക്കാറിനെതിരെ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചു. 
1600 കോടിയുടെ പർച്ചേസിൽ നടന്നത് വൻ അഴിമതിയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം  ആവശ്യപ്പെട്ടു. ആക്ഷേപങ്ങൾ മുൻ സർക്കാരിൻറെ കാലത്ത് ഉന്നയിച്ചതാണെന്നും ധനകാര്യപരിശോധനാ വിഭാഗം അന്വേഷിക്കുകയാണെന്നും ആരോഗ്യമന്ത്രി മറുപടി നൽകി.

നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലായിരുന്നു പിസി വിഷ്ണുനാഥ് മുൻകൂട്ടി എഴുതി കെഎംഎസ് സിഇൽ അഴിമതി ഉന്നയിച്ചത്. ഒന്നാം കൊവിഡ് കാലത്തെ പ്രതിരോധന പ്രവർത്തനങ്ങൾക്കായി പിപിഇ കിറ്റ് ഗ്ലൗസ് ഇൻഫ്രാറെഡ് തെർമോ മീറ്റർ അടക്കമുള്ള ഉപകരണങ്ങൾ  വാങ്ങിയതിലെ ക്രമക്കേട് തുറന്ന് കാണിച്ച ഏഷ്യാനെറ്റ് ന്യൂസിൻറെ കൊവിഡ് കൊള്ള പരമ്പരയാണ് പ്രതിപക്ഷം ഉന്നയിച്ചത്. 

ആരോപണങ്ങളിൽ മുൻ സർക്കാർ കാലത്ത് തന്നെ മറുപടി നൽകിയതെന്നായിരുന്നു വീണാ ജോർജ്ജിൻറ വിശദീകരണം. എന്നാൽ ആരോപണങ്ങളിൽ മന്ത്രിക്ക് വ്യക്തമായ മറുപടിയില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. നന്ദിപ്രമേയ ചർച്ചക്കിടെ മന്ത്രിക്ക് മറുപടി പറയാൻ അവസരം നൽകിയതിനെ ചൊല്ലി  പ്രതിപക്ഷവും സ്പീക്കറും തമ്മിൽ തർക്കം ഉണ്ടായി.  ബഹളത്തിനിടെ മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ വിശദീകരണം നൽകാൻ അവസരം തേടിയെങ്കിലും സ്പീക്കർ അംഗീകരിച്ചില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ