
കൊച്ചി: സംസ്ഥാനത്ത് സ്വർണാഭരണ ശാലകളിൽ വൻ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന വ്യാപകമായി കേരള ജി. എ സ്. ടി. വകുപ്പ് ഇന്റലിജിൻസ് നടത്തിയ കടപരിശോധനയിലാണ് വൻ നികുതിവെട്ടിപ്പ് കണ്ടെത്തിയത്. തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ സ്വർണാഭരണ ശാലകളിൽ ആണ് പരിശോwന്ന നടത്തിയത്.
33 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിറ്റുവരവിൽ 1000 കോടിയിൽ പരം രൂപയുടെ വെട്ടിപ്പ് ആണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ പരിശോധന ഇന്ന് ഉച്ചവരെ നീണ്ടു. വില്പനകൾ ഒരു പ്രത്യക തരം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുറച്ച് കാണിച്ചാണ് വ്യാപകമായി നികുതി വെട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് കേരള ജി.എസ്.ടി ഇൻ്റലിജൻസ് അറിയിച്ചു.
ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ്; ഏപ്രിലിൽ ഖജനാവിലെത്തിയത് ₹1.87 ലക്ഷം കോടി