
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി. നേരത്തെയുണ്ടായിരുന്ന ഹോം സ്റ്റേ ലൈസൻസാണ് പുതുക്കിയത്. ഈ വർഷം ഡിസംബർ 31 വരെയാണ് ലൈസൻസ് പുതുക്കി നൽകിയത്. അഞ്ച് വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകണമെന്നാണ് ഉടമകൾ ആവശ്യപ്പെട്ടത്. മാസപ്പടി വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്ന മാത്യു കുഴൽനാടനെതിരെ സിപിഎം ആയുധമാക്കിയത് ഈ റിസോർട്ടും അതിലെ നിയമലംഘനങ്ങളുമായിരുന്നു. മാർച്ച് 31 ന് ഹോം സ്റ്റേ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് ഹാജരാക്കണമെന്ന അധികൃതരുടെ ആവശ്യം പരിഗണിച്ച്
Asianet News | Nipah Virus | Nipah Virus Kerala | Asianet News Live
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam