
തിരുവനന്തപുരം: ഭയന്ന് ഓടില്ലെന്നും രാഷ്ട്രീയ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആര്‍എൽ മാസപ്പടിക്കേസിലാണ് മാത്യു കുഴൽനാടന്‍റെ പ്രതികരണം. കരിമണൽ കമ്പനിയിൽ നിന്ന് വീണ പണം വാങ്ങിയെന്നും പണം നൽകിയതിന് രേഖകളുണ്ടെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. എന്നാൽ കഴിയുന്ന പരമാവധി പോരാട്ടം നടത്തുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്കാണ്. നീതി എന്നോടൊപ്പം ഉണ്ട്. തിരിച്ചടികൾ സിപിഎം ആയുധമാക്കാൻ സാധ്യതയുണ്ട് എന്നാലും പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ പ്രത്യേകിച്ച് ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങി. വാങ്ങിച്ചിട്ടില്ലെന്ന് അവർ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതിന് രേഖകളുണ്ട്. കമ്പനി പലർക്കും പണം നൽകിയത് അവരുടെ സുഗമമായ നടത്തിപ്പിനാണെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ധർമ്മവും ഉത്തരവാദിത്വവുമാണ് നിയമപരമായും രാഷ്ട്രീയപരമായും പോരാടുക എന്നതെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam