
ഇടുക്കി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചന എന്ന ആരോപണം തള്ളി മാത്യു കുഴൽനാടൻ എംഎല്‍എ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇഡിയുടെ പരിശോധന. ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ട്. കേരളം ഒരുപക്ഷേ ഞെട്ടുന്ന കാര്യങ്ങളിലേക്കാവും എത്തുക. സിപിഎമ്മിന്റെ തായ് വേര് മുറിക്കുന്ന കേസാവും മാസപ്പടി കേസെന്ന് മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. പി വി എന്നത് പിണറായി വിജയൻ എന്ന് വ്യക്തമാണ്. ഇഡി പരിശോധനയ്ക്ക് നേരത്തെ താൽക്കാലിക സ്റ്റേ വന്നപ്പോൾ ആഘോഷിച്ചവരാണ് സിപിഎമ്മെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡിനോട് പ്രതികരിക്കുകയായികുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam