സി എന്‍ മോഹനന് കുഴല്‍നാടന്‍റെ വക്കീല്‍ നോട്ടീസ്, പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, 2.5കോടി മാനനഷ്ടം വേണം

Published : Aug 30, 2023, 01:52 PM ISTUpdated : Aug 30, 2023, 02:01 PM IST
സി എന്‍ മോഹനന് കുഴല്‍നാടന്‍റെ വക്കീല്‍ നോട്ടീസ്, പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, 2.5കോടി  മാനനഷ്ടം വേണം

Synopsis

മാത്യു കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്‍നാടന്‍ ഉള്‍പ്പെട്ട കെഎംഎന്‍പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന്‍ ഉന്നയിച്ചിരുന്നു

ദില്ലി:സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെട്ട ദില്ലിയിലെ  നിയമ സ്ഥാപനത്തിന്‍റെ വക്കീല്‍ നോട്ടീസ്. വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മാത്യം കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്‍നാടന്‍ ഉള്‍പ്പെട്ട കെഎംഎന്‍പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന്‍ ഉന്നയിച്ചിരുന്നു.  പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, ഏഴ് ദിവസത്തിനുള്ളില്‍ രണ്ടര കോടി രൂപ മാനനഷ്ടമായി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിക്കുന്നത്. ഇല്ലെങ്കില്‍ ദില്ലി ഹൈക്കോടതിയില്‍ അപകീര്‍ത്തി കേസ് നല്‍കുമെന്നും നോട്ടീസിലുണ്ട്.

 

'കുഴൽനാടന്‍റെ കണക്ക് പരിശോധിക്കാന്‍ ക്ഷണമുണ്ട്, അത്ര പ്രാവീണ്യമില്ല, പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്'

മാത്യുകുഴല്‍നാടനെതിരെ ഇപി ജയരാജന്‍;മുഖ്യമന്ത്രിയെ അറിയില്ല, അടുത്ത് പോയി നോക്കണം ,ഇരുമ്പല്ല, ഉരുക്കാണ് '

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം