
കൊച്ചി : ബ്രഹ്മപുരം തീ പിടിത്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി കത്തയച്ചിട്ടില്ലെന്ന സോൺടാ ഇൻഫ്രാടെക്കിന്റെ ആരോപണത്തിനോട് പ്രതികരിച്ച് കൊച്ചി കോർപ്പറേഷൻ മേയർ. കോർപ്പറേഷൻ്റെ കത്ത് വ്യാജമെന്ന സോൺട എം ഡിയുടെ ആരോപത്തിൽ, അന്വേഷണം നടക്കട്ടെയെന്ന് മേയർ എം അനിൽ കുമാർ പ്രതികരിച്ചു. കോർപറേഷൻ അയച്ച കത്തിന്റെ പകർപ്പ് ഫയലിൽ ഉണ്ട്. രേഖകൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. അന്വേഷണത്തെ സ്വാഗതം ചെയുന്നുവെന്നും മേയർ വ്യക്തമാക്കി.
സോൺടയെ മനപ്പൂർവ്വമായി കുടുക്കാൻ വ്യാജ കത്ത് ഉപയോഗിക്കുകയാണെന്നാണ് സോൺടാ ഇൻഫ്രാടെക്ക് എം ഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള ആരോപിക്കുന്നത്. ഇല്ലാത്ത കത്ത് ഉണ്ടെന്ന് പറഞ്ഞ് കോർപ്പറേഷൻ ഇപ്പോൾ കത്ത് അയച്ചു. കോർപ്പറേഷൻ അയച്ചെന്ന് പറഞ്ഞ രണ്ട് കത്തും കിട്ടിയിട്ടില്ലെന്നും കോർപ്പറേഷനെതിരെ രാജ്കുമാർ ചെല്ലപ്പൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. 500 കോടി രൂപ പ്രൊജക്ട് നിലനിൽക്കുമ്പോൾ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കമ്പനിക്കെതിരായ വിവാദങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും രാജ്കുമാർ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam