എന്തുകൊണ്ട് മത്സരിക്കുന്നില്ല; കാരണം വ്യക്തമാക്കി കൊച്ചി മേയർ സൗമിനി ജയിൻ, ഒപ്പം വിമര്‍ശനവും

Web Desk   | Asianet News
Published : Nov 14, 2020, 11:04 AM IST
എന്തുകൊണ്ട് മത്സരിക്കുന്നില്ല; കാരണം വ്യക്തമാക്കി കൊച്ചി മേയർ സൗമിനി ജയിൻ, ഒപ്പം വിമര്‍ശനവും

Synopsis

കൗൺസിലു൦ ഉദ്യോഗസ്ഥരിൽ നിന്നു൦ സഹകരണക്കുറവ് പദ്ധതികളുടെ വേഗതയെ ബാധിച്ചു വെന്ന് അവര്‍ തുറന്നടിച്ചു. പൊതുര൦ഗത്ത് തുട൪ന്നു൦ സജീവമായി പ്രവർത്തിക്കും

കൊച്ചി: മേയര്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന സൗമിനി ജയിൻ ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് മത്സരര൦ഗത്ത് നിന്ന് സ്വയം പിന്മാറുന്നതെന്ന് വ്യക്തമാക്കിയ സൗമിനി ചില വിമര്‍ശനങ്ങളുന്നയിക്കാനും മടികാട്ടിയില്ല.

കൗൺസിലു൦ ഉദ്യോഗസ്ഥരിൽ നിന്നു൦ സഹകരണക്കുറവ് പദ്ധതികളുടെ വേഗതയെ ബാധിച്ചുവെന്ന് അവര്‍ തുറന്നടിച്ചു. പൊതുര൦ഗത്ത് തുട൪ന്നു൦ സജീവമായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ സൗമിനി യുഡിഎഫ് സ്ഥാനാ൪ത്ഥികൾക്കായി പ്രചാരണത്തിനിറങ്ങുമെന്നും അറിയിച്ചു.

നേരത്തെ കൊച്ചിയിലെ വെള്ളക്കെട്ടടക്കമുള്ള വിഷയങ്ങളില്‍ മേയര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഹൈക്കോടതയും സംസ്ഥാന സര്‍ക്കാരും വിമര്‍ശനമുന്നയിച്ചതിനൊപ്പം പാര്‍ട്ടിയിലെ പല കോണുകളിലും സൗമിനിക്കെതിരായ ശബ്ദമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സൗമിനിയുടെ പേരുണ്ടായിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അത് ചിത്രപ്രിയ അല്ല, ഏറ്റവും വലിയ തെളിവ് തള്ളി ബന്ധു തന്നെ രംഗത്ത്; സിസിടിവി ദൃശ്യങ്ങൾ തള്ളി, പൊലീസ് പറയുന്നത് കളവെന്ന് ആരോപണം
രാഹുൽ വിഷയത്തിൽ നിർണായക തീരുമാനം പറഞ്ഞ് ഡിസിസി പ്രസിഡന്‍റ്, രാഹുലിനൊപ്പം പോയാൽ നടപടി; പരമാവധി ഉരുണ്ടുകളിച്ച് പ്രതികരണം