
കൊച്ചി: എറണാകുളം പറവൂർ ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. കോരിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ വിദ്യാർത്ഥിനി അബദ്ധത്തിൽ താഴേക്ക് വീണെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമത്ത് ഷഹാനയാണ് വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. രാത്രി 11 മണിക്കാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്ന് വീണത്. പുര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു. അഞ്ചാം നിലയിലെ മുറിയിലാണ് ഫാത്തിമത് താമസിക്കുന്നത്. ഏഴ് നിലകളിലുള്ള ഹോസ്റ്റൽ കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലെ കോറിഡോരറിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റു കുട്ടികളും സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. ജിപ്സം ബോർഡ് തകർത്താണ് പെണ്‍കുട്ടി താഴേക്ക് വീണത്.
കൈവരിക്ക് മുകളിൽ ഇരുന്ന് ഫോൺ ചെയ്തപ്പോൾ അപ്രതീക്ഷിതമായി പെണ്‍കുട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് കോളേജ് മാനേജ്‍മെന്‍റിന്‍റെ വിശദീകരണം. വാർത്താ കുറിപ്പിലൂടെ കോളേജ് മാനേജ്‍മെന്‍റ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ സുരക്ഷ വീഴ്ച ഉണ്ടായോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോളേജ് ഹോസ്റ്റലിൽ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam