കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ, കാരണം വ്യക്തമല്ല

By Web TeamFirst Published Jun 30, 2021, 5:35 PM IST
Highlights

മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയും മട്ടാഞ്ചേരി സ്വദേശിയുമായ ശരതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥി ശരതി(22)നെയാണ് ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. 
 

click me!