ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം

Published : Jan 12, 2021, 03:09 PM IST
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം

Synopsis

24 കേസുകളിലാണ് ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയത്. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല.

കാസര്‍കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎൽഎ എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 24 കേസുകളിലാണ് ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയത്. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല.

മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീൻ കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ തീരുമാനിച്ചത്. കമറുദീന്‍റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചത്. എന്നാല്‍ നിക്ഷേപത്തട്ടിപ്പിലെ മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കമറുദീന്‍ ഉടന്‍ ജയില്‍മോചിതനാകില്ല. 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി