ലിനുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്ന് എംടി രമേശ്

Published : Aug 13, 2019, 12:05 PM ISTUpdated : Aug 13, 2019, 01:48 PM IST
ലിനുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്ന് എംടി രമേശ്

Synopsis

രക്ഷാപ്രവർത്തനത്തിനിടെയാണ് ലിനുവിന് ജീവൻ നഷ്ടമായതെന്നും ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗംങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

കോഴിക്കോട്:  പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സോവാഭാരതി പ്രവർത്തകൻ ലിനുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ലിനുവിന്റെ അമ്മ ലതയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവർത്തനത്തിനിടെയാണ് ലിനുവിന് ജീവൻ നഷ്ടമായതെന്നും ഇരുപത്തഞ്ച് ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗംങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

ചെറുവണ്ണൂരിലെ ക്യാമ്പില്‍നിന്ന് കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു ലിനു. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. യുവാക്കളുടെ സംഘം രണ്ട് തോണികളിലാണ് പുറപ്പെട്ടത്. തിരികെയെത്തിയപ്പോഴാണ് ലിനു ഒപ്പമില്ലെന്ന് രണ്ട് തോണികളിലുള്ളവരും മനസിലാക്കിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ശനിയാഴ്ചയാണ് ലിനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു