തൃശൂരിൽ എംഡിഎംഎ വിറ്റ സംഭവം; മുഖ്യപ്രതിയുടെ കൂട്ടാളിയും പിടിയിൽ; 10 ​ഗ്രാം MDMA യും പിടിച്ചെടുത്തു

Published : Oct 28, 2022, 06:08 PM ISTUpdated : Oct 28, 2022, 06:36 PM IST
തൃശൂരിൽ എംഡിഎംഎ വിറ്റ സംഭവം; മുഖ്യപ്രതിയുടെ കൂട്ടാളിയും പിടിയിൽ; 10 ​ഗ്രാം MDMA യും പിടിച്ചെടുത്തു

Synopsis

മുഖ്യപ്രതി അരുണിൻ്റെ സുഹൃത്താണ് സിതിൻ. മുഖ്യപ്രതിയായ അരുണിൻ്റെ കോൾ ലിസ്റ്റിൽ നിന്നാണ് സിതിനിലേക്കെത്തിയത്. ഇയാളിൽ നിന്ന് പത്ത് ഗ്രാം എംഡിഎംഎയും പിടി കൂടി. 

തൃശൂർ: തൃശൂരിൽ വിദ്യാർഥികളടക്കമുള്ള 250 പേർക്ക് എംഡിഎംഎ വിറ്റ സംഭവത്തിലെ മുഖ്യ പ്രതിയുടെ കൂട്ടാളിയും പിടിയിൽ. പിടിയിലായത് മരത്താക്കര സ്വദേശി സിതിൻ, സിജോ എന്നിവരാണ്. മുഖ്യപ്രതി അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂട്ടാളികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സംഭവത്തില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഈ പരിശോധനയിലാണ് പ്രധാന പ്രതിയുടടെ തെളിവെടുപ്പിനിടെ രണ്ട് കൂട്ടാളികളെ കുടി പിടികൂടാന്‍ സാധിച്ചത്. ഇതിലൊരാളുടെ പക്കല്‍ നിന്ന് 10 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തിട്ടുണ്ട്.പ്രധാന പ്രതി അരുണിനെ ഇന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കോള്‍ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിളിച്ച ആള്‍ കൂടിയാണ് സിതിന്‍. ഇയാളുടെ വീട്ടില്‍ പരിശോധനക്കായി എക്സൈസ് സംഘം പ്രതിയുമായി എത്തുകയായിരുന്നു. അവിടെ നിന്നാണ് 10 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.സിതിനാണ് മറ്റൊരു കൂട്ടാളിയെക്കുറിച്ചുള്ള വിവരം നല്‍കിയത്. തുടരന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.  

കഴിഞ്ഞ ദിവസമാണ് കൈപ്പമംഗലം, അ‍ഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്.  വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി 18 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്. 52 പേജുകളിലായാണ് ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ വിവരമുള്ളത്. എല്ലാവരും തൃശ്ശൂരിലുള്ള പതിനേഴും 25 നും ഇടയിൽ പ്രായമുള്ളവരാണ്. പെണ്‍കുട്ടികളടക്കം പട്ടികയിലുണ്ട്. ഇതിൽ അമ്പതോളം പേർ സ്ഥിരം ഉപഭോക്താക്കളാണ്. മയക്കുമരുന്ന് വാങ്ങിയ തിയതിയും തരാനുള്ള തുകയുടെ കണക്കും ലിസ്റ്റിലുണ്ടായിരുന്നു. 250 ലധികം ആളുകളുടെ പേരായിരുന്നു ഇതിലുണ്ടായിരുന്നത്. 

പലരും  ഗൂഗിൾ പേ വഴിയാണ് പ്രതികളുമായി ഇടപാട് നടത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണിലും ഇടപാടുകാരുടെ നമ്പർ ഉണ്ട്. സൈബർ സെല്ലിന്‍റെ സഹായത്തോടെ വിദ്യാർത്ഥികളെ കണ്ടെത്താനാണ് എക്സൈസ് ശ്രമിക്കുന്നത്. പ്രതികളായ മൂന്ന് പേർക്കും എംഡിഎംഎ കിട്ടിയിരുന്നത് ബാംഗ്ലൂർ വഴിയാണ്. 

എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍, പ്രതികളുടെ കൈവശം പെണ്‍കുട്ടികളുടെയടക്കം 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍

എംഎഡിഎംഎ വിറ്റതിന്റെ 52 പേജുള്ള പറ്റ് പുസ്തകം; കുടുങ്ങാനിരിക്കുന്നത് പെൺകുട്ടികളടക്കം 250-ലധികം 'കസ്റ്റമേഴ്സ്'

തൃശൂരിലെ ലഹരിക്കടത്ത് : വലയിൽ 150കുട്ടികൾ,5പേർ യുവതികൾ,പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എക്സൈസ്

എം‍ഡിഎംഎ സംഘത്തിന്റെ കെണിയിൽ എങ്ങനെ വീണു? കുട്ടികളെ കണ്ടെത്താൻ അന്വേഷണ സംഘം

 

PREV
click me!

Recommended Stories

ദിലീപ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തത് പല പേരുകളിൽ, ക്വട്ടേഷന് കാരണം നടിയുടെ വെളിപ്പെടുത്തൽ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ, തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി