ചികിത്സാ പിഴവ് പരാതികൾ: ഇടപെട്ട് ആരോ​ഗ്യമന്ത്രി; ഉന്നതതല യോ​ഗം നാളെ തിരുവനനന്തപുരത്ത്

Published : May 21, 2024, 05:35 PM ISTUpdated : May 21, 2024, 06:29 PM IST
ചികിത്സാ പിഴവ് പരാതികൾ: ഇടപെട്ട് ആരോ​ഗ്യമന്ത്രി; ഉന്നതതല യോ​ഗം നാളെ തിരുവനനന്തപുരത്ത്

Synopsis

ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്കെതിരായ പരാതികൾ യോ​ഗത്തിൽ ആരോ​ഗ്യ മന്ത്രി പരിശോധിക്കും. 

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിലെ ചികിത്സാ പിഴവ് പരാതികളിൽ ഇടപെട്ട് ആരോഗ്യ മന്ത്രി. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങൾ പരിശോധിക്കാൻ ഉന്നതതല യോഗം വിളിച്ചു. നാളെ തിരുവനന്തപുരത്താണ് യോഗം. പ്രിൻസിപ്പാൾ മാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെല്ലാം യോഗത്തിനെത്തണം. ചികിത്സാ പിഴവിനെ കുറിച്ച് വലിയ പരാതികൾ ഉയര്‍ന്നിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇ പശ്ചാത്തലത്തിൽ കൂടിയാണ് നാളെ ഉന്നതതല യോഗം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്
തുടക്കം തന്നെ കളറാക്കാൻ ബിജെപി, എത്തുന്നത് പ്രധാനമന്ത്രി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും