വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

Published : Nov 23, 2020, 07:21 AM IST
വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

Synopsis

കേസില്‍ അഞ്ചാംപ്രതിയായ ഇംബ്രാംഹിംകുഞ്ഞിനെ അറസ്റ്റുചെയ്‌തെങ്കിലും ആശുപത്രിയില്‍ തുടരുകയാണ്.  

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കും.

ഇബ്രാംഹിംകുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചതായാണ് സൂചന. റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് ഡിഎംഒ കൈമാറും. നാളെ ഇത് പരിഗണിച്ച ശേഷമാകും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീരുമാനമെടുക്കുക. കേസില്‍ അഞ്ചാംപ്രതിയായ ഇംബ്രാംഹിംകുഞ്ഞിനെ അറസ്റ്റുചെയ്‌തെങ്കിലും ആശുപത്രിയില്‍ തുടരുകയാണ്. എട്ടംഗ ഡോക്ടര്‍മാരുടെ സംഘം കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ എത്തി കഴിഞ്ഞ ദിവസം സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വേദന അനുഭവിച്ചത് 5 വർഷം, വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്; യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തി
ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് സർക്കാരിന്‍റെ ഉറപ്പ്, ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം; നാളത്തെ ഒപി ബഹിഷ്കരണം പിൻവലിച്ച് പിജി ഡോക്ടർമാർ