
കാസർകോഡ്: ട്രെയിന്‍ യാത്രക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ കാഞ്ഞാണി സ്വദേശി കെ വി സനീഷ് (45) ആണ് പിടിയിലായത്. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇയാളെ ആളുകൾ തിരിച്ചറിയുകയായിരുന്നു. കാസർകോട് റെയിൽവേ പൊലീസ് പ്രതിയുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ചെന്നൈ - മംഗളൂരു എക്സ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മംഗലാപുരത്തേക്ക് പോവുകയായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. തലശേരിയില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. 50 വയസ് തോന്നിക്കുന്ന ഇയാൾ നീലേശ്വരത്ത് ഇറങ്ങിയെന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. സംഭവത്തില്‍ കാസര്‍കോട് റെയില്‍വേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെക്കുറിച്ച് അറിയുന്നവർ വിവരം നൽകണമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഫോട്ടോ പുറത്തുവിട്ട് റെയിൽവേ പൊലീസ്
കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ ആളെ യുവതി ചങ്കുറ്റത്തോടെ നേരിടുകയും കണ്ടക്ടറുടെ സഹായത്തോടെ പിടിച്ച് പൊലീസിലേൽപ്പിക്കുകയും ചെയ്ത വാർത്ത പുറത്ത് വന്നിരുന്നു. തൃശൂർ സ്വദേശി നന്ദിത ശങ്കരയാണ് ലൈംഗിക അതിക്രമം നടത്തിയ ആളെ വീഡിയോയിൽ പകർത്തി കണ്ടക്ടറുടെ സഹായത്തോടെ കീഴ്പെടുത്തി പൊലീസിൽ ഏൽപിച്ചത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി സവാദ് ഷാ റിമാൻഡിലാണ്.
വന്ദേഭാരത് അടക്കം കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam