കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം, ഡയാലിസിസ് രോഗികൾ പ്രതിസന്ധിയിൽ

Published : Jan 14, 2025, 01:15 PM ISTUpdated : Jan 14, 2025, 01:17 PM IST
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം, ഡയാലിസിസ് രോഗികൾ പ്രതിസന്ധിയിൽ

Synopsis

മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പല മരുന്നുകളും കിട്ടാനില്ല. മരുന്ന് ലഭിക്കാതായതോടെ വലിയ ബുദ്ധിമുട്ടാണ് ഡയാലിസിസ് രോഗികൾ നേരിടുന്നത്

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് മരുന്ന് ക്ഷാമം. മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്നു വിതരണം നിലച്ചതോടെ മരുന്നിനായി രോഗികള്‍ നെട്ടോട്ടത്തിലാണ്. മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പല മരുന്നുകളും കിട്ടാനില്ല. മരുന്ന് ലഭിക്കാതായതോടെ വലിയ ബുദ്ധിമുട്ടാണ് ഡയാലിസിസ് രോഗികൾ നേരിടുന്നത്. ബീച്ച് ആശുപത്രിയിലും കഴിഞ്ഞ മൂന്നു മാസമായി ഡയാലിസിനു ആവശ്യമായ മരുന്നില്ല. പരാതിയുമായി രോഗികളും ബന്ധുക്കളും ഡി എം ഓ യെ കണ്ടു. ഡയാലിസിസ് മരുന്ന് കാരുണ്യ മെഡിക്കൽ ഷോപ്പുകളിലും കിട്ടാനില്ലെന്നതാണ് പ്രതിസന്ധി കൂട്ടുന്നത്.  

മരുന്ന് വിതരണക്കാർ മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം നിർത്തിയിട്ട് അഞ്ച് ദിവസം കഴിഞ്ഞു. മരുന്നു വിതരണക്കാര്‍ക്കുള്ള കുടിശ്ശിക എണ്‍പതു കോടി രൂപയിലധികമായതോടെയാണ് മരുന്നു വിതരണം നിര്‍ത്തിയത്. മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പല മരുന്നുകളും കിട്ടാനില്ല. ഇതോടെ ഉയര്‍ന്ന വില കൊടുത്ത് പുറത്തെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നു വാങ്ങേണ്ട സ്ഥിതിയിലാണ് രോഗികള്‍. പലർക്കും ഇതിനുളള സാമ്പത്തിക സ്ഥിതിയുമില്ലെന്നതാണ് നേരിടുന്ന പ്രതിസന്ധി.  

 

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണ് അറിയണമെന്ന് കെ മുരളീധരൻ; 'ഇത് വ്യക്തിപരമല്ല'
ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ