
ദില്ലി: ആലപ്പുഴ വയലാറിലെ ആര്‍എസ്എസ്‍ പ്രവർത്തകന്റെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷിക്കണം വേണമെന്ന് മീനാക്ഷി ലേഖി എംപി. യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തമ്മിൽ ബന്ധമുണ്ടമെന്നും മീനാക്ഷി ലേഖി പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. നന്ദുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ നടന്ന ശ്രദ്ധാജലി സദസിൽ സംസാരിക്കുന്നു മീനാക്ഷി ലേഖി എംപി.
ബുധനാഴ്ച രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയിൽ എസ്ഡിപിഐ - ആർഎസ്എസ് സംഘർഷത്തിനിടെ ശാഖ ഗഡ നായക് നന്ദു ആർ കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പൊലീസ് കണ്ടെത്തിയ എട്ട് പേരെ ചേർത്തല പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിർ, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ, ഷാജുദ്ദീൻ എന്നിവരാണ് അറസ്റ്റിൽ ഉള്ളത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ഒമ്പത് പേരടക്കം ഇരുപത്തഞ്ച് പേർക്കെതിരെയാണ് കേസ്. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam