13 വയസുകാരിയെ മാനസികമായി പീഡിപ്പിച്ചു: മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

Published : Oct 26, 2019, 08:16 PM ISTUpdated : Oct 26, 2019, 09:34 PM IST
13 വയസുകാരിയെ മാനസികമായി പീഡിപ്പിച്ചു: മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍

Synopsis

സോറിയാസിസ് രോഗം ബാധിച്ചെത്തിയ കുട്ടിയുടെ മനോനില തകർക്കും വിധം വൈദ്യര്‍ പെരുമാറിയെന്നും പണം വാങ്ങി ഫലപ്രദമല്ലാത്ത മരുന്ന് നൽകിയെന്നുമാണ് വീട്ടുകാരുടെ പരാതി.

ആലപ്പുഴ: ചികിത്സയ്ക്കെത്തിയ 13 വയസ്സുകാരിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നാട്ടുവൈദ്യൻ മോഹനൻ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി. കായംകുളം പൊലീസാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടത്. ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയും മോഹനൻ വൈദ്യര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.

സോറിയാസിസ് രോഗം ബാധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ ചാലക്കുടി സ്വദേശിയായ കുട്ടി മോഹനന് വൈദ്യരുടെ ഓച്ചിറയിലെ ചികിത്സാ കേന്ദ്രത്തിൽ എത്തിയിരുന്നു. ഇവിടെ വെച്ച് കുട്ടിയുടെ മനോനില തകർക്കും വിധം വൈദ്യര്‍ പെരുമാറിയെന്നും പണം വാങ്ങി ഫലപ്രദമല്ലാത്ത മരുന്ന് നൽകിയെന്നുമാണ് വീട്ടുകാരുടെ പരാതി. ഇതേത്തുടർന്ന് ജുവനൈൽ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കായംകുളം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം ഉള്ളതിനാൽ മോഹനൻ വൈദ്യരുടെ മൊഴിയെടുത്ത ശേഷം ചികിത്സാ കേന്ദ്രത്തിലെ തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് ജാമ്യത്തിൽ വിടുകയായിരുന്നു.

ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ മനപൂർവ്വമല്ലാത്ത നരഹത്യാ കേസും മോഹനൻ വൈദ്യര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. വയനാട് സ്വദേശിയായ പൊതുപ്രവർത്തകന്‍ ശ്രീജിത്ത് പെരുമനയുടെ പരാതിയെ തുടര്‍ന്നാണ് ഈ കേസ്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടർന്ന് മനുഷ്യജീവന് അപായം ഉണ്ടായതിനും ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് മോഹനൻ വൈദ്യർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ഏറ്റവും കുറഞ്ഞ ശിക്ഷ വിധിച്ച് വിചാരണ കോടതി; പൾസർ സുനിക്ക് 13 വർഷം തടവിൽ കഴിഞ്ഞാൽ മതി
ശബരിമല സ്വർണക്കൊള്ള കേസ്; രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല, ‍‍ഞായറാഴ്ച മൊഴിയെടുക്കാമെന്ന് അറിയിച്ചു