
മലപ്പുറം: വിവാദ പരാമർശവുമായി എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ ഇപ്പോൾ മാറ് കാണിക്കാനാണ് സമരമെന്ന് ഫസൽ ഗഫൂർ പറഞ്ഞു. അമിതമായിട്ടുള്ള പാശ്ചാത്യ വൽക്കരണം വേണ്ട. നമുക്ക് അറേബ്യന്‍ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ട. പൂര്‍വീകര്‍ നടന്നതുപോലെ നടന്നാൽ മതിയെന്നും ഫസൽ ഗഫൂർ പറഞ്ഞു. മലപ്പുറം തിരൂരിൽ എംഇഎസ് അധ്യാപകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഫസൽ ഗഫൂർ.
ഒരുകൂട്ടർ മുഖം മറക്കുന്നു. മറ്റു കൂട്ടർ മറ്റു ചിലത് തുറന്ന് കാണിക്കുന്നു. അതൊന്നും വേണ്ട. അത്യാവശ്യം ട്രൗസർ ചിലർ പൊക്കി നടക്കുന്നു. അതിൽ വിരോധമില്ല. കാണിക്കാൻ പറ്റിയതാണെങ്കിൽ തരക്കേടില്ല. ഈ കോഴിക്കാൽ കാണിച്ചിട്ടെന്ത് കാര്യമെന്താണെന്നും ഫസൽ ഗഫൂർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam