
തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പില്‍ അന്വേഷണം വീണ്ടും തുടങ്ങി. GST കൊല്ലം ഇന്റലിജൻസ് യൂണിറ്റാണ് നികുതി വെട്ടിപ്പിൽ അന്വേഷണം വീണ്ടും തുടങ്ങിയിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് GST വകുപ്പ് സമൻസ് അയച്ചു. RBC ഡയറക്ടർമാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ, ഗോകുലം ചിറ്റ് ഫണ്ട്സ്, ഹിന്ദുജ ഫിനാൻസ് എന്നിവർക്കും GST വകുപ്പ് സമൻസയച്ചിട്ടുണ്ട്.
56 കോടിയോളം രൂപ നികുതി അടയ്ക്കാത്തതിലും സംശയാസ്പദമായ രീതിയിൽ കോടികൾ കൈമാറിയതിലുമാണ് അന്വേഷണം. അതിനിടെ ജിഎസ്ടി ഈടാക്കുന്നത് നിർത്തിവെക്കാൻ നിർദേശം നൽകിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തിരുവനന്തപുരത്തെ ഇന്‍റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ വി. സുനിൽ കുമാറിനെയാണ് അപ്രധാന തസ്തികയിലേക്ക് മാറ്റിയത്. സുനിൽ കുമാർ വാട്സാപ്പ് വഴി നിർദേശം നൽകിയതിനെ തുടർന്ന്, റിപ്പോർട്ടർ കമ്പനിക്കെതിരായ നടപടികൾ എട്ട് മാസത്തോളം നിലച്ചിരുന്നു.
ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി വേണമെന്നും ഉന്നത ഇടപെടലിൽ അന്വേഷണം വേണമെന്നും ജിഎസ്ടി എസ്ഐടി രണ്ട് മാസം മുമ്പ് ശുപാർശ നൽകിരുന്നു. എന്നാൽ, തുടർ നടപടി ഉണ്ടായില്ല. മേൽനോട്ട ചുമതലയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ കാസർകോട് യൂണിറ്റിലെ ഉദ്യോഗസ്ഥൻ സചിത്തിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam