തിരൂരിൽ 'മെസ്സി'യെ ഇറക്കി യുഡിവൈഎഫിന്‍റെ പ്രതീകാത്മക പ്രതിഷേധറാലി

Published : Apr 07, 2026, 11:58 AM IST
messi

Synopsis

സിംബോളിക് സ്‌ട്രൈക്ക്' എന്ന പേരിലാണ് റാലി നടത്തിയത്. നടുവിലങ്ങാടിയിൽ നിന്നു തുടങ്ങിയ റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു.

അർജന്റീന ഫുട്‌ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കൊണ്ടുവരുമെന്ന വാഗ്ദാനം പാലിക്കാത്തതിനെതിരേ കായികമന്ത്രി വി. അബ്ദുറഹിമാൻ മത്സരിക്കുന്ന തിരൂരിൽ യുഡിവൈഎഫിന്‍റെ വേറിട്ട പ്രതിഷേധറാലി. മെസ്സിയുടെ പ്രതീകാത്മക രൂപമിറക്കിയാണ് യുഡിഎഫ് റാലി നടത്തിയത്.

യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീനിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായായിരുന്നു വ്യത്യസ്തമായ ഈ ഒരു റാലി. പത്ത് ആഡംബര കാറുകളും ബോഡിഗാർഡുകളും അർജന്റീനയുടെ ജേഴ്സിയണിഞ്ഞ യുവാക്കളും കുട്ടികളും സ്ഥാനാർഥി കുറുക്കോളി മൊയ്തീനും റാലിയിൽ പങ്കെടുത്തു. 'സിംബോളിക് സ്‌ട്രൈക്ക്' എന്ന പേരിലാണ് റാലി നടത്തിയത്. നടുവിലങ്ങാടിയിൽ നിന്നു തുടങ്ങിയ റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു.

രണ്ട് ദിവസം മുമ്പാണ് മെസ്സി കേരളത്തിലേക്ക് വരില്ല എന്ന് മന്ത്രി വി അബ്ദുറഹ്മാൻ ഉറപ്പിച്ച് പറഞ്ഞത്. മെസ്സി പണം വാങ്ങി ചതിച്ചെന്നാണ് കായികമന്ത്രിയും തിരൂരിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായ വി. അബ്ദുറഹിമാൻ പ്രതികരിച്ചത്. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയായിരുന്നു.  നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു മെസ്സിയെ കേരളത്തിൽ എത്തിക്കാൻ പദ്ധതി ഇട്ടത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശന കേസ്; ചരിത്രവും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്, ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ വാദം തുടങ്ങി
'സ്കൂൾ സർട്ടിഫിക്കറ്റിന് വിരുദ്ധമായി രണ്ട് വയസ് കുറച്ചു'; പി കെ ശശി രേഖകളിൽ കൃത്രിമം കാട്ടിയെന്ന് പരാതി