പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള മെട്രോ പരീക്ഷണയോട്ടം വിജയം;പൂർത്തിയാകാനുള്ളത് 10% ജോലി മാത്രം

Web Desk   | Asianet News
Published : Feb 14, 2022, 04:42 AM ISTUpdated : Feb 14, 2022, 07:14 AM IST
പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള മെട്രോ പരീക്ഷണയോട്ടം വിജയം;പൂർത്തിയാകാനുള്ളത് 10% ജോലി മാത്രം

Synopsis

കൊച്ചി മെട്രോയിലെ വൈഗ ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണയാത്ര നടത്തിയത്. പേട്ടയിൽ നിന്ന് ടെയിൻ ട്രാക്കിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഫിസിക്കൽ പരിശോധന നടത്തി. തുടർന്നാണ് രണ്ട് ട്രാക്കുകളിലൂടെയും മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിൽ മെട്രോ ട്രെയിൻ ഓടിച്ചത്

കൊച്ചി: പേട്ട (pettah)മുതൽ എസ് എൻ ജംഗ്ഷൻ(sn junction) വരെയുള്ള കൊച്ചി മെട്രോയുടെ (kochi metro)പുതിയ പാതയുടെ പരീക്ഷണയോട്ടം വിജയം. 453 കോടിരൂപ ചെലവഴിച്ചാണ് 1.8 കിലോ മീറ്റർ ദൂരത്തേക്ക് കൂടി മെട്രോ സർവീസ് ദീർഘിപ്പിച്ചത്.പുതിയ പാതയിൽ സർവീസ് തുടങ്ങുമ്പോൾ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 24 ആയി ഉയരും.

രണ്ട് വർഷവും മൂന്ന് മാസവുമെടുത്താണ് രാജനഗരിയിലേക്കുള്ള പുതിയ പാതയുടെ നിർമ്മാണം കെ.എംആർഎൽ പൂർത്തിയാക്കിയത്. പാത കമ്മീഷൻ ചെയ്യുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടമാണ് തുടങ്ങിയത്. പേട്ട, മുതൽ വടക്കേക്കോട്ടവരെയും വടക്കേകോട്ടയിൽ നിന്ന് എസ്.എൻ ജംഗ്ഷൻവരെയും 1.8 കിലോമീറ്റർ നീളുന്നതാണ് പാത. കൊച്ചി മെട്രോയിലെ വൈഗ ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണയാത്ര നടത്തിയത്. പേട്ടയിൽ നിന്ന് ടെയിൻ ട്രാക്കിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഫിസിക്കൽ പരിശോധന നടത്തി. തുടർന്നാണ് രണ്ട് ട്രാക്കുകളിലൂടെയും മണിക്കൂറിൽ 5 കിലോമീറ്റർ വേഗതയിൽ മെട്രോ ട്രെയിൻ ഓടിച്ചത്.ഇന്ന് രാത്രിയും സമാനമായ പരീക്ഷണയോട്ടം നടത്തും.

പുതിയ രണ്ട് സ്റ്റേഷനുകളിലും പത്ത് ശതമാനത്തിലേറെ ജോലി ഇനി പൂർത്തിയാകാനുണ്ട്. ഇത് കഴിയുന്നതോടെ പുതിയ പാത ഗതാഗതത്തിന് തുറക്കും. നിലവിൽ 25.16 കിലോമീറ്ററിൽ 22 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. പുതിയപാത വരുമ്പോൾ സ്റ്റേഷനുകൾ 24 ആകും. ഇനി എസ്.എൻ ജംഗഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൂടി പാത നീട്ടും. ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്.

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി