അതിവേ​ഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ; 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യത്തിലെത്തും, പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടും

Published : Feb 24, 2026, 07:34 AM IST
E Sreedharan

Synopsis

തിരുവനന്തപുരം- കണ്ണൂർ റൂട്ടിലാണ് പുതിയ റിപ്പോർട്ട്. അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുത്തിയിട്ടുണ്ട്. 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷത്തിലെത്തുന്ന രീതിയിലാണ് പുതിയ മോഡൽ ഇ ശ്രീധരൻ നിർദേശിക്കുന്നത്.

തിരുവനന്തപുരം: അതിവേഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി മെട്രോ മാൻ ഇ ശ്രീധരൻ. സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ഇ ശ്രീധരൻ മുന്നോട്ട് വെക്കുന്നത്. തിരുവനന്തപുരം- കണ്ണൂർ റൂട്ടിലാണ് പുതിയ റിപ്പോർട്ട്. അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടുത്തിയിട്ടുണ്ട്. 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷത്തിലെത്തുന്ന രീതിയിലാണ് പുതിയ മോഡൽ ഇ ശ്രീധരൻ നിർദേശിക്കുന്നത്. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ ആകെ ചെലവ് 54000 കോടി രൂപയാണ്.

അതേസമയം, ആർആർടിഎസ് നിരക്കിനേക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചാണ് പുതിയ ബദൽ. പുതുക്കിയ റിപ്പോർട്ട് മെട്രോ മാൻ ഇന്ന് പുറത്തിറക്കും. കേന്ദ്രത്തിന്റ വാക്കാൽ അനുമതിയിൽ റിപ്പോർട്ടുമായി ഡിഎംആർസി മുന്നോട്ട് വരികയാണ്. മൂന്ന് മാസത്തിനകം ഫീൽഡ് സർവേ തീർക്കാനാണ് തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നോവായി ശ്രീനന്ദ; മൃതദേഹം ഇന്ന് തന്നെ പാലക്കാടേക്ക് കൊണ്ടുപോകും, ദുരൂഹത നീക്കുമെന്ന് പൊലീസ് പറഞ്ഞതായി അച്ഛൻ, ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്
​ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും; നടപടി യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ